'ആ മഞ്ഞ ഷർട്ടുകാരനോട് ഒന്ന് ഇരിക്കാൻ പറയണം'; ചിരി പടർത്തി വാർണറുടെ സംഭാഷണം

മൂന്നാം ദിവസത്തെ കളി അവസാനിക്കുമ്പോൾ ശ്രീലങ്ക 67 റൺസിന്റെ ലീഡാണ് നേടിയിരിക്കുന്നത്

Update: 2022-07-10 12:59 GMT
Editor : Dibin Gopan | By : Web Desk
Advertising

ഗാലെ: ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിൽ ശ്രീലങ്കയ്ക്ക് ഒന്നാം ഇന്നിങ്‌സ് ലീഡ്. മൂന്നാം ദിവസത്തെ കളി അവസാനിക്കുമ്പോൾ ശ്രീലങ്ക 67 റൺസിന്റെ ലീഡാണ് നേടിയിരിക്കുന്നത്. ദിനേഷ് ചന്ദിമല്ലിന്റെ സെഞ്ച്വറിയുടെ കരുത്തിലാണ് ശ്രീലങ്ക ലീഡ് നേടിയത്.

എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് കളിയുടെ രണ്ടാം ദിനമുണ്ടായ രസകരമായ സംഭവത്തിന്റെ വീഡിയോയാണ്. ക്രീസിൽ ബാറ്റ് ചെയ്യാൻ നിൽക്കുന്ന സമയം നേരെ എതിർ ബോക്സിൽ മഞ്ഞ ഷർട്ട് ധരിച്ചൊരാൾ എഴുന്നേറ്റ് നിൽക്കുന്നത് ചൂണ്ടി ഏയ്ഞ്ചലോ മാത്യൂസ് പരാതിപ്പെട്ടു. പന്തിൽ ശ്രദ്ധിക്കാൻ കഴിയുന്നില്ലെന്ന് മാത്യൂസ് പറഞ്ഞതോടെ ഗ്രൗണ്ടിൽ നിന്ന് അമ്പയർമാർ ഇയാളോട് ഇരിക്കാൻ ആവശ്യപ്പെട്ടു.



ഈ സമയം മീഡിയാ ബോക്സിൽ എഴുന്നേറ്റ് നിൽക്കുന്ന മഞ്ഞ ഷർട്ടുകാരൻ ജെഫ് ലെമൺ ആണെന്ന് വാർണർ തിരിച്ചറിഞ്ഞു. സ്റ്റംപ് മൈക്കിന് അടുത്തെത്തി വാർണർ, ബ്രോഡ്കാസ്റ്റേഴ്സിന്റെ ശ്രദ്ധയ്ക്ക്, മീഡിയ റൂമിൽ മഞ്ഞ ഷർട്ടിട്ട് നിൽക്കുന്ന ജെഫ് ലെമണോട് ഒന്നിരിക്കാൻ പറയുമോ, ബാറ്റർ അസ്വസ്ഥനാണ് എന്ന് പറഞ്ഞു. വാർണറുടെ വാക്കുകൾ കേട്ട് കമന്ററി ബോക്സിലും ചിരി ഉയർന്നു.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News