'നോക്കി നോക്കി നോക്കി നിന്നു'; പിന്നെ നടന്നത്...

പാകിസ്താൻ-ആസ്‌ട്രേലിയ മൂന്നാം ടെസ്റ്റിനിടയിലെ രസകരമായ സംഭവമാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് വൈറലാകുന്നത്.

Update: 2022-03-24 03:16 GMT

കാണികളെ രസിപ്പിക്കാൻ കിട്ടുന്ന അവസരങ്ങളൊന്നും ആസ്‌ട്രേലിയയുടെ ഡേവിഡ് വാർണറും പാകിസ്താന്റെ ഫാസ്റ്റ് ബൗളർ ഷഹീൻ ഷാ അഫ്രീദിയും പാഴാക്കാറില്ല. ഡേവിഡ് വാർണറുടെ ഈ നേരംപോക്ക് താരത്തിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് പരിശോധിച്ചാൽ വ്യക്താകും. ഷഹീൻ ഷാ അഫ്രീദിയും ഏറെക്കുറെ അങ്ങനെ തന്നെ.

പാകിസ്താൻ-ആസ്‌ട്രേലിയ മൂന്നാം ടെസ്റ്റിനിടയിലെ രസകരമായ സംഭവമാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് വൈറലാകുന്നത്. ഉയരംകൊണ്ട് വാർണറേക്കാൾ മുന്നിലാണ് അഫ്രീദി. ഇരുവരും അടുത്തടുത്ത് വന്ന് മുഖത്തോട് മുഖം നോക്കിയാൽ എങ്ങനെയിരിക്കും. മൂന്നാം ദിനത്തിലെ അവസാന ഓവറിലാണ് ഇങ്ങനെയൊരു കാഴ്ചക്ക് ക്രിക്കറ്റ് ലോകം സാക്ഷിയായത്. അഫ്രീദിയുടെ മികച്ചെരു പന്ത് വാർണർ പ്രതിരോധിച്ചു.

Advertising
Advertising

അഫ്രീദി നേരെ പോയത് വാർണറുടെ അടുത്തേക്ക്. എന്നിട്ടൊന്ന് നോക്കി. ചിത്രം കണ്ടാൽ ഇരുവരും തമ്മിൽ രൂക്ഷമായ വാക്കേറ്റം നടന്നെന്ന് തോന്നിപ്പോകും. എന്നാൽ ആ നോട്ടം മാത്രമെ ഉണ്ടായിരുന്നുള്ളൂ. ഇരുവരും ചിരിച്ചണ് പിരിഞ്ഞത്. സമൂഹമാധ്യമങ്ങളിൽ രസകരമായ അടിക്കുറിപ്പുകളുമായി ചിത്രം തരംഗമാണ്.

അതേസയം മത്സരത്തില്‍ പാക്കിസ്ഥാനെതിരെ ആസ്ട്രേലിയക്ക് മികച്ച ഒന്നാം ഇന്നിംഗ്സ് ലീഡ് സ്വന്തമാക്കി. ആസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 391 റണ്‍സിന് മറുപടിയായി മൂന്നാം ദിനം അവസാന സെഷനില്‍ പാക്കിസ്ഥാന്‍ 268 റണ്‍സിന് ഓള്‍ ഔട്ടായി.123 റണ്‍സിന്‍റെ നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ഓസീസ് മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 11 റണ്‍സെടുത്തിട്ടുണ്ട്. ഏഴ് റണ്‍സോടെ ഉസ്മാന്‍ ഖവാജയും നാല് റണ്‍സുമായി ഡേവിഡ് വാര്‍ണറും ക്രീസില്‍. പത്ത് വിക്കറ്റ് ശേഷിക്കെ ഓസീസിനിപ്പോള്‍ 134 റണ്‍സിന്‍റെ ആകെ ലീഡുണ്ട്. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News