രോഹിതും രാഹുലും വഴിമാറി: ആ റെക്കോർഡ് സഞ്ജു-ഹൂഡ സഖ്യത്തിന്‌

ഇന്ത്യയുടെ ആദ്യ വിക്കറ്റ് വീണതിന് പിന്നാലെയാണ് സഞ്ജുവും ദീപക് ഹൂഡയും ഒത്തുചേർന്നത്

Update: 2022-06-29 12:10 GMT
Editor : rishad | By : Web Desk
Advertising

ഡബ്ലിൻ: സഞ്ജു സാംസണും ദീപക് ഹൂഡയും തകർത്തടിച്ച അയർലാൻഡിനെതിരായ രണ്ടാം ടി20 മത്സരം സാക്ഷിയായത് ഇന്ത്യയുടെ എക്കാലത്തേയുമൊരു റെക്കോർഡിന്. തകർന്നത് രോഹിത് ശർമ്മയുടെയും ലോകേഷ് രാഹുലിന്റെയും പേരിലുണ്ടായിരുന്നൊരു റെക്കോർഡ്. ഇന്ത്യയുടെ ആദ്യ വിക്കറ്റ് വീണതിന് പിന്നാലെയാണ് സഞ്ജുവും ദീപക് ഹൂഡയും ഒത്തുചേർന്നത്.

ഓപ്പണർ ഇഷാന്‍ കിഷനെ മൂന്നാം ഓവറിലെ ആദ്യ പന്തില്‍ നഷ്ടമാകുമ്പോള്‍ ഇന്ത്യക്ക് 13 റണ്‍സ് മാത്രമാണുണ്ടായിരുന്നത്. പിന്നീടാണ് മഹാകൂട്ടുകെട്ട് പിറക്കുന്നത്. ഇരുവരും താളം കണ്ടെത്തിയപ്പോള്‍ 12ാം ഓവറില്‍ ടീം സ്കോര്‍ 100 കടന്നു. 17-ാം ഓവറിലെ രണ്ടാം പന്തില്‍ മാത്രമാണ് ഈ കൂട്ടുകെട്ട് പിരിക്കാന്‍ അയർലന്‍ഡിനായത്. അപ്പോള്‍ സ്കോര്‍ ബോര്‍ഡിലെ റണ്‍സ് 189. പിറന്നത് 176 റൺസിന്റെ കൂട്ടുകെട്ടും. അതും 85പന്തുകളില്‍!

ട്വന്റി20 ക്രിക്കറ്റിലെ ഏതൊരു വിക്കറ്റിലെയും ഏറ്റവും ഉയർന്ന ഇന്ത്യൻ കൂട്ടുകെട്ട് എന്ന റെക്കോര്‍ഡാണ് സഞ്ജു-ഹൂഡ സഖ്യം നേടിയത്. 2017ൽ ശ്രീലങ്കയ്ക്കെതിരെ രോഹിത് ശർമ– കെ.എൽ. രാഹുൽ സഖ്യം കുറിച്ച 165 റൺസാണ് രണ്ടാമതായത്. ഇതുകൂടാതെ ട്വന്റി20 ക്രിക്കറ്റിൽ 2–ാം വിക്കറ്റിലെ ഏറ്റവും ഉയർന്ന കൂട്ടുകെട്ട് എന്ന റെക്കോർഡും സഖ്യത്തെ തേടിയെത്തി. 2020ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇംഗ്ലണ്ടിന്റെ ജോസ് ബട്‍‌ലർ– ഡേവിഡ് മലാൻ സഖ്യം നേടിയ 167 റൺസാണു മറികടന്നത്.

ബാറ്റ് കൊണ്ട് ഉഗ്രൻ വിരുന്നാണ് സഞ്ജുവും ഹൂഡയും ചേര്‍ന്ന് നല്‍കിയത്.  ഓപ്പണറുടെ റോളിലെത്തിയ സഞ്ജു,42 പന്തുകളിൽ നിന്ന് 77 റൺസാണ് അടിച്ചുകൂട്ടിയത്. ഒമ്പത് ഫോറുകളും നാല് സിക്‌സറുകളും സഞ്ജുവിന്റെ ബാറ്റിൽ നിന്ന് പിറന്നു. ദീപക് ഹൂഡയുടെ സെഞ്ച്വറിയായിരുന്നു മത്സരത്തിന്റെ ഹൈലൈറ്റ്. 

മത്സരത്തിൽ ഇന്ത്യ നാല് റൺസിനാണ് വിജയിച്ചത്.. 57 പന്തിൽ നിന്ന് 104 റൺസാണ് ഹൂഡ നേടിയത്. ഇരുവരുടെയും ബലത്തിൽ ഇന്ത്യ നേടിയത് 225 റൺസ്. മറുപടി ബാറ്റിങിൽ അയർലാൻഡ് എത്തിനോക്കിയെങ്കിലും നാല് റൺസ് അകലെ വീണു. വൺഡൗണായി എത്തിയ ഹൂഡ, 57 പന്തിൽ നിന്നാണ് 104 റൺസ് നേടിയത്. ഒമ്പത് ഫോറും ആറു സിക്‌സറുകളും ഹൂഡയുടെ ബാറ്റിൽ നിന്നും പിറന്നു. തുടക്കംമുതലെ തകർപ്പൻ അടികളോടെയാണ് ഹൂഡ കളം നിറഞ്ഞത്. ഇരുവരുടെയും ബലത്തിൽ ഇന്ത്യ നേടിയത് 225 റൺസ്. മറുപടി ബാറ്റിങിൽ അയർലാൻഡ് എത്തിനോക്കിയെങ്കിലും നാല് റൺസ് അകലെ വീണു.

Summary-Deepak Hooda, Sanju Samson register highest partnership for India in T20I cricket


Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News