ശരാശരി ഒരു പാക് ആരാധകന്‍റെ നിരാശ ഇങ്ങനെയിരിക്കും; ഇനി സോഷ്യല്‍ മീഡിയ ഇവന്‍ ഭരിക്കും

പാക് ഇന്നിങ്‌സിന്റെ 19ാം ഓവറിൽ സാം കറന്‍റെ പന്തിൽ മുഹമ്മദ് നവാസ് വിക്കറ്റിന് മുന്നിൽ കുടുങ്ങി പവലിയനിലേക്ക് മടങ്ങുമ്പോൾ കാമറകൾ ഗാലറിയിലേക്ക് തിരിഞ്ഞു

Update: 2022-11-13 15:01 GMT

മെല്‍ബണ്‍: 12 വർഷത്തിനിടെ മൂന്നാം ലോക കിരീടത്തിൽ മുത്തമിട്ട ഇംഗ്ലണ്ട് ക്രിക്കറ്റ് ലോകത്തിന്‍റെ നെറുകെയിലാണിപ്പോൾ. 2010 ൽ ടി20 ലോകകപ്പിൽ മുത്തമിട്ട ഇംഗ്ലീഷ് പട ഒരു പതിറ്റാണ്ടിനിപ്പുറം ഒരിക്കൽ കൂടി കുട്ടിക്രിക്കറ്റിന്‍റെ രാജാക്കന്മാരാവുകയാണ്. 2019 ൽ ഏകദിന ലോകകപ്പിൽ മുത്തമിട്ടതിന് ശേഷം മൂന്ന് വർഷത്തിനിപ്പുറമാണ് ഒരിക്കൽ കൂടി ഇംഗ്ലണ്ട് ലോക ചാമ്പ്യന്മാരാവുന്നത്. 

 പാകിസ്താനാവട്ടെ മൂന്നാം തവണയാണ്  ടി20 ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ പ്രവേശിക്കുന്നത്. അതില്‍ ഒരു തവണ കിരീടം ചൂടിയപ്പോൾ രണ്ടു തവണ കലാശപ്പോരിൽ വീണു. മെൽബണിലെ ഗാലറികളിൽ ഇന്ന് ഏറെ നിരാശയിലായിരുന്നു പാക് ആരാധകർ. പാക് ഇന്നിങ്സ് ചെറിയ സ്കോറില്‍ ഒതുങ്ങിയത് മുതല്‍ ഗാലറിയില്‍ നിരവധി നിരാശയുടെ മുഖങ്ങള്‍ കാണാമായിരുന്നു. അങ്ങനെ ഒരു ആരാധകന്‍റെ ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് ഇപ്പോള്‍. 

Advertising
Advertising

പാക് ഇന്നിങ്‌സിന്റെ 19ാം ഓവറിൽ സാം കറന്‍റെ പന്തിൽ മുഹമ്മദ് നവാസ് വിക്കറ്റിന് മുന്നിൽ കുടുങ്ങി പവലിയനിലേക്ക് മടങ്ങുമ്പോൾ കാമറകൾ ഗാലറിയിലേക്ക് തിരിഞ്ഞു. സ്‌ക്രീനിൽ അരയിൽ കൈകൊടുത്ത് നിരാശയോടെ നിൽക്കുന്ന ഒരു പാക് ആരാധകന്റെ ചിത്രം തെളിഞ്ഞു. ആരാധകരുടെ മുഴുവൻ ഓർമ പോയത് 2019 ഏകദിന ലോകകപ്പിലേക്ക്.

2019 ഏകദിന ലോകകപ്പില്‍ പാക് ക്രിക്കറ്റര്‍ ആസിഫ് അലി ആസ്ട്രേലിയന്‍ താരത്തിന്‍റെ ക്യാച്ച് നഷ്ടപ്പെടുത്തിയ ഉടനെ പാക് ആരാധകനായ സറിം അക്തര്‍ സ്റ്റേഡിയത്തില്‍ വെച്ച് നടത്തിയ നിരാശ നിറഞ്ഞ പോസിന്  സമാനമായ ഭാവമായിരുന്നു ഇന്നു മെല്‍ബണിലെ പാക് ആരാധകന്‍റേയും. കളി കഴിയും മുമ്പേ സോഷ്യല്‍ മീഡിയയില്‍ ആരാധകന്‍റെ പോസ് വൈറലായി. ഐ.സി.സി തങ്ങളുടെ ഒഫീഷ്യല്‍ പേജില്‍ ആരാധകന്‍റെ വീഡിയോ ദൃശ്യങ്ങള്‍ പങ്കു വച്ചു. നിരവധി പേരാണ് പോസ്റ്റ് പങ്കുവച്ചത്. 




Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News