'കടുത്ത തീരുമാനം ദ്രാവിഡിന് എടുക്കേണ്ടി വരും': പുജാര, രഹാനെ മോശം ഫോമിൽ കാർത്തിക്

രണ്ടാം ഇന്നിങ്സിലെങ്കിലും ഇരുവര്‍ക്കും ഫോം കണ്ടെത്താനായില്ലെങ്കില്‍ നിലനില്‍പ്പ് ബുദ്ധിമുട്ടിലാകുമെന്ന് പറയുകയാണ് മുന്‍താരം ദിനേശ് കാര്‍ത്തിക്

Update: 2022-01-04 06:33 GMT
Editor : rishad | By : Web Desk
Advertising

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ജോഹന്നാസ്ബർഗ് ടെസ്റ്റിന് മുമ്പ് മോശം ഫോം തുടരുന്ന അജിങ്ക്യ രഹാനെയ്ക്കും ചേതേശ്വര് പൂജാരയ്ക്കും ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ് പിന്തുണ നൽകിയിരുന്നു. എന്നാല്‍ ആദ്യ ഇന്നിങ്സില്‍ ഇരുവരും നിരാശപ്പെടുത്തി. പുജാര മൂന്ന് റണ്‍സ് നേടിയപ്പോള്‍ രഹാനെ പൂജ്യത്തിനാണ് പുറത്തായത്.

രണ്ടാം ഇന്നിങ്സിലെങ്കിലും ഇരുവര്‍ക്കും ഫോം കണ്ടെത്താനായില്ലെങ്കില്‍ നിലനില്‍പ്പ് ബുദ്ധിമുട്ടിലാകുമെന്ന് പറയുകയാണ് മുന്‍താരം ദിനേശ് കാര്‍ത്തിക്. പ്രത്യേകിച്ചും അവസരം കാത്ത് പ്രതിഭകള്‍ പുറത്ത് നില്‍ക്കുന്ന സമയം. 'പൂജാരയും രഹാനെയും ഫോം വീണ്ടെടുത്തില്ലെങ്കില്‍ ദ്രാവിഡിന് കടുത്ത തീരുമാനമെടുക്കേണ്ടി വരും'- കാര്‍ത്തിക് പറഞ്ഞു. മോശം ഫോം തുടരുകയാണെങ്കില്‍ ഇരുവരും പുറത്ത്പോകേണ്ടി വരുമെന്ന് മുന്‍ ഇന്ത്യന്‍ സെലക്ടറായ സരണ്‍ദീപ് സിങും അഭിപ്രായപ്പെട്ടിരുന്നു. കഴിഞ്ഞ കുറച്ച് മത്സരങ്ങളിലായി പുജാരയുടെ ബാറ്റ് വേണ്ടത്രെ ചലിക്കുന്നില്ലെന്ന വിമര്‍ശം ശക്തമാകുന്നതിനിടെയായിരുന്നു പ്രതികരണം.

'ഇന്ത്യയുടെ ബാറ്റിങ് ഡിപ്പാര്‍ട്മെന്റില്‍ ആശങ്കയുണ്ട്. കെ.എൽ രാഹുൽ മികവ് പുറത്തെടുക്കുന്നുണ്ട്. എന്നാല്‍ അദ്ദേഹത്തെ പൂർണ്ണമായും ആശ്രയിക്കാൻ പറ്റില്ല, പക്ഷേ ഇവിടെ പൂജാരയെക്കുറിച്ചാണ് പറയേണ്ടത്, കാരണം അദ്ദേഹം റണ്‍സ് കണ്ടെത്തേണ്ടിയിരിക്കുന്നു. ശ്രേയസ് അയ്യരെ പോലെയുള്ള ഒരു സെഞ്ചൂറിയൻ ടീമിൽ കാത്തിരിക്കുകയാണ്. നിങ്ങൾ ഒരു സീനിയർ കളിക്കാരനാണ്, മോശം ഫോം ഇനിയും തുടര്‍ന്നാല്‍ വിശ്രമിക്കേണ്ടി വരുമെന്നായിരുന്നു സരണ്‍ദീപ് സിങിന്റെ പ്രതികരണം. 

സെഞ്ചൂറിയനിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ തകര്‍പ്പന്‍ ജയം നേടിയ ടീം ഇന്ത്യ, മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ 1-0 ന് മുന്നിലെത്തിയിരുന്നു. 


Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News