ഐ.പി.എല്‍‍ പുനരാരംഭിച്ചാല്‍ താരങ്ങള്‍ പങ്കെടുക്കില്ലെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്

ഇം​ഗ്ലണ്ടിന്റെ പതിനൊന്ന് കളിക്കാരാണ് ഐ.പി.എല്ലിലെ വ്യത്യസ്ത ടീമുകളിലായി കളിക്കുന്നത്.

Update: 2021-05-11 10:53 GMT
Editor : Suhail | By : Web Desk
Advertising

കോവിഡ് ഭീഷണിയെ തുടർന്ന് നിർത്തി വെച്ച ഐ.പി.എൽ ടൂർണമെന്റ് പുനരാരംഭിച്ചാൽ ഇം​ഗ്ലണ്ട് താരങ്ങൾക്ക് പങ്കെടുക്കാൻ സാധിച്ചേക്കില്ലെന്ന് ഇം​ഗ്ലണ്ട് ക്രിക്കറ്റ് കൺട്രോൾ ബോർഡ്. ഇം​ഗ്ലീഷ് താരങ്ങളുടെ തിരക്കേറിയ ഷെഡ്യൂൾ ഐ.പി.എല്ലിൽ പങ്കെടുക്കാൻ തടസ്സമായിരിക്കുമെന്ന് ഇ.സി.ബി ഡയറക്ടർ ആഷ്ലി ​ഗിൽസ് പറഞ്ഞു.

താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കഴിഞ്ഞ ആഴ്ച്ചയാണ് ഐ.പി.എൽ മത്സരങ്ങൾ റദ്ദാക്കിയത്. ഇന്ത്യക്ക് പുറത്ത് ടൂര്‍ണമെന്‍റ് പുനരാരംഭിക്കാനാണ് ബി.സി.സി.ഐ ആലോചിക്കുന്നത്. എന്നാല്‍, ടി20 ലോകകപ്പിന് മുമ്പായി സെപ്തംബർ രണ്ടാം പകുതിയിലോ, നവംബർ മധ്യത്തിന് ശേഷമോ ഐ.പി.എൽ നടത്തുകയാണ് ബി.സി.സി.ഐക്ക് മുന്നിലുള്ള രണ്ടു വഴികൾ. എന്നാൽ പാകിസ്താൻ, ബം​ഗ്ലാദേശ് ടുർണമെന്റുകൾ കാരണം ഈ രണ്ട് സമയത്തും ഇം​ഗ്ലണ്ടിന്റെ സീനിയർ താരങ്ങളെല്ലാം തിരക്കിലായിരിക്കുമെന്നാണ് ഇംഗ്ലണ്ട് ബോര്‍ഡ് പറഞ്ഞത്.

ടി20 ലോകകപ്പും ആഷസും ഉൾപ്പെടെ പ്രധാനപ്പെട്ട മത്സരങ്ങൾ വരാനിരിക്കുന്നുണ്ട്. താരങ്ങളെ ഇതിനായി ഒരുക്കി നിർത്തേണ്ടതുണ്ട്. ഐ.പി.എൽ മത്സരങ്ങൾ എങ്ങനെയാവും പുനരാരംഭിക്കുക എന്നത് സംബന്ധിച്ച് ഒരു വിവരവും ഞങ്ങൾക്ക് ലഭിച്ചിട്ടില്ല. എവിടെ വെച്ച്, ഏത് സമയം എന്നതൊന്നും അറിയില്ലെന്നും ആഷ്‍ലി ​ഗിൽസ് പറഞ്ഞു. ഇം​ഗ്ലണ്ടിന്റെ പതിനൊന്ന് കളിക്കാരാണ് ഐ.പി.എല്ലിലെ വ്യത്യസ്ത ടീമുകളിലായി കളിക്കുന്നത്.

Tags:    

Editor - Suhail

contributor

By - Web Desk

contributor

Similar News