അർധ സെഞ്ച്വറിയുമായി അലി: ന്യൂസിലാൻഡിന് ജയിക്കാൻ 167

20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് ഇംഗ്ലണ്ട് 166 റൺസ് നേടിയത്. അർദ്ധ സെഞ്ച്വറിയുമായി മുഈൻ അലി തിളങ്ങി. 51 റൺസാണ് അലി നേടിയത്.

Update: 2021-11-10 15:54 GMT
Editor : rishad | By : Web Desk
Advertising

ലോകകപ്പ് ടി20യിലെ ആദ്യ സെമിയിൽ ന്യൂസിലാൻഡിനെതിരെ ഇംഗ്ലണ്ടിന് ജയിക്കാൻ വേണ്ടത് 167.  20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് ഇംഗ്ലണ്ട് 166 റൺസ് നേടിയത്. അർദ്ധ സെഞ്ച്വറിയുമായി മുഈൻ അലി തിളങ്ങി. 51 റൺസാണ് അലി നേടിയത്. 37 പന്തുകളിൽ നിന്ന് മൂന്ന് ഫോറും രണ്ട് സിക്‌സറുകളും അടങ്ങുന്നതായിരുന്നു അലിയുടെ ഇന്നിങ്‌സ്. ഡേവിഡ് മലാൻ 41 റൺസ് നേടി പിന്തുണകൊടുത്തു.

ടോസ് നേടിയ ന്യൂസിലാൻഡ് ഇംഗ്ലണ്ടിനെ ബാറ്റിങിന് അയക്കുകയായിരുന്നു. അപകടം മനസിലാക്കിയ ഇംഗ്ലണ്ട് കരുതലോടെയാണ് തുടങ്ങിയത്. ജേസൺ റോയിക്ക് പകരം ജോണി ബെയര്‍‌സ്റ്റോ ആണ് ബട്ട്‌ലർക്കൊപ്പം ഇന്നിങ്‌സ് ഓപ്പൺ ചെയ്തത്. 37 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കാൻ ഇവർക്കായി. 13 റൺസെടുത്ത ബെയര്‍‌സ്റ്റോയെ വിക്കറ്റിന് മുന്നിൽ കുരുക്കി മിൽനെയാണ് കിവികൾക്ക് ആദ്യ ബ്രേക്ക് ത്രൂ നൽകിയത്. പിന്നാലെ 29 റൺസെടുത്ത ജോസ് ബട്ട്‌ലറും മടങ്ങി. രണ്ട് പേർ മടങ്ങിയതോടെ ഇന്നിങ്‌സിന്റെ വേഗത കുറഞ്ഞു.

എന്നാൽ ഡേവിഡ് മലാനും മുഈൻ അലിയും ചേർന്ന് ഇന്നിങ്‌സ് കെട്ടിപ്പൊക്കുകയായിരുന്നു. മലാൻ മടങ്ങിയതിന് പിന്നാലെ എത്തിയ ലിവിങ്സ്റ്റൺ ഇന്നിങ്‌സിന്റെ വേഗത കൂട്ടാൻ ശ്രമിച്ചു. അലിയും അവസാനത്തിൽ ആഞ്ഞുവീശിയതോടെയാണ് ഇംഗ്ലണ്ട് സ്‌കോർ 160 കടന്നത്. ന്യൂസിലാൻഡിന് വേണ്ടി ടിം സൗത്തി, ആദം മിൽനെ, ഇഷ് സോദി, ജയിംസ് നീഷം എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.


Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News