ടി20 ലോകകപ്പിൽ എല്ലാവരും കാത്തിരിക്കുന്നത് ഇന്ത്യ-പാക് ഫൈനൽ: ഷെയിൻ വാട്‌സൺ

'2007ലെ പ്രഥമ ടി20 ലോകകപ്പ് ഫൈനലില്‍ ഇരുവരും നേര്‍ക്കുനേര്‍ വന്നിരുന്നു. ആ കാഴ്ച വീണ്ടും കാണണമെന്നാണ് പലരും ആഗ്രഹിക്കുന്നത്'

Update: 2022-11-07 10:31 GMT
Editor : rishad | By : Web Desk

അഡ്ലയ്ഡ്: എല്ലാവരും ഇന്ത്യ- പാക് ഫൈനല്‍ കാണാനാണ് ആഗ്രഹിക്കുന്നതെന്ന് മുന്‍ ആസ്ട്രലേിയന്‍ താരം ഷെയിന്‍ വാട്സണ്‍. ടി20 ലോകകപ്പ് സെമി മത്സരങ്ങള്‍ക്ക് മുന്നോടിയായിട്ടാണ് വാട്സ്ണ്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. സെമിയില്‍ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികള്‍.  

'എല്ലാവരും കാണാന്‍ ആഗ്രഹിക്കുന്നതാണ് ഇന്ത്യ- പാക് ഫൈനല്‍. സൂപ്പര്‍ 12ലെ ഓസ്‌ട്രേലിയ- ന്യൂസിലന്‍ഡ് മത്സരത്തിന്റെ കമന്റേറ്ററായതിനാല്‍ പിന്നീട് നടന്ന ഇന്ത്യ- പാകിസ്ഥാന്‍ പോരാട്ടം നിര്‍ഭാഗ്യവശാല്‍ എനിക്ക് നേരില്‍ കാണാന്‍ സാധിച്ചില്ല,  മത്സരത്തിന്റെ റിപ്പോര്‍ട്ടുകളും ആരാധകരുടെ അഭിപ്രായങ്ങളും കണ്ടപ്പോള്‍ ആ മത്സരം എത്രമാത്രം ആവേശകരമായിരുന്നുവെന്ന് മനസിലായി. 2007ലെ പ്രഥമ ടി20 ലോകകപ്പ് ഫൈനലില്‍ ഇരുവരും നേര്‍ക്കുനേര്‍ വന്നിരുന്നു. ആ കാഴ്ച വീണ്ടും കാണണമെന്നാണ് പലരും ആഗ്രഹിക്കുന്നത്'-വാട്സണ്‍ വ്യക്തമാക്കി. 

Advertising
Advertising

ന്യൂസിലാൻഡ് ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും സെമിയിൽ പാകിസ്താൻ വെല്ലുവിളി ഉയർത്തുമെന്നും വാട്‌സൺ വ്യക്തമാക്കി. ബുധനാഴ്ച സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം. ഇന്ത്യൻ സമയം ഒന്നരയ്ക്ക് ആരംഭിക്കും. അതേസമയം സെമിയില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യന്‍ ഇലവനില്‍ ചില മാറ്റങ്ങളുണ്ടാവുമെന്ന സൂചന നല്‍കിയിരിക്കുകയാണ് കോച്ച് രാഹുല്‍ ദ്രാവിഡ്. സിംബാബ്‌വെയുമായുള്ള അവസാന മാച്ചില്‍ കളിച്ച ടീമില്‍ രണ്ടു മാറ്റങ്ങള്‍ വരുത്താനാണ് ഇന്ത്യ ആലോചിക്കുന്നത്. 

എന്നാല്‍ ആരാധകര്‍ക്ക് ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ് ആസ്ട്രേലിയന്‍ കാലാവസ്ഥ വകുപ്പ് പുറത്തുവിടുന്നത്. മത്സരദിവസം മഴ പെയ്യാന്‍ 30 ശതമാനം സാധ്യതയുണ്ടെങ്കിലും കളിയെ ബാധിക്കില്ല. രാവിലെയായിരിക്കും മഴ പെയ്യുക. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News