''ഇത് ഉറപ്പായും വീട്ടിൽ പരീക്ഷിച്ച് നോക്കും"; ധവാന്‍റെ കബഡി സെലിബ്രേഷനെ കുറിച്ച് മുൻ വിൻഡീസ് താരം

പത്ത് വർഷം മുമ്പ് ആസ്‌ട്രേലിയൻ ഓൾറൗണ്ടർ ഷെയിൻ വാട്‌സണുമായി ഗ്രൗണ്ടിലുണ്ടായ വാക്കേറ്റത്തിൽ നിന്ന് തുടങ്ങിയതാണ് ശിഖർ ധവാന്‍റെ വൈറൽ കബഡി സെലിബ്രേഷൻ

Update: 2022-08-30 11:05 GMT

പത്ത് വർഷം മുമ്പ് ആസ്‌ട്രേലിയൻ ഓൾറൗണ്ടർ ഷെയിൻ വാട്‌സണുമായി ഗ്രൗണ്ടിലുണ്ടായ വാക്കേറ്റത്തിൽ  തുടങ്ങിയതാണ് ശിഖർ ധവാന്‍റെ വൈറൽ കബഡി സെലിബ്രേഷൻ. അവിടുന്നിങ്ങോട്ട് പലവുരു ധവാന്‍ സ്റ്റൈല്‍ സെലിബ്രേഷന്‍ നമ്മള്‍ മൈതാനത്ത് കണ്ടു.

ഇപ്പോഴിതാ ഇന്ത്യ വിൻഡീസ് പരമ്പരയിലും ധവാന്‍റെ കബഡി സെലിബ്രേഷൻ ചർച്ചയായിരിക്കുകയാണ്. വെസ്റ്റിൻഡീസിനെതിരായ മൂന്നാം ഏകദിനത്തിലാണ് താരം വീണ്ടും തന്‍റെ ട്രേഡ് മാര്‍ക്കായ സെലിബ്രേഷൻ പുറത്തെടുത്തത്. 22ാം ഓവറിൽ പ്രസീദ് കൃഷ്ണയുടെ പന്തിൽ വിൻഡീസ് ക്യാപ്റ്റൻ നിക്കോളസ് പൂരനെ ക്യാച്ചെടുത്ത് പുറത്താക്കിയ ശേഷം തുടയിലടിച്ച് ധവാന്‍ ആഘോഷിച്ചു. 

Advertising
Advertising

ധവാന്‍റെ സെലിബ്രേഷൻ കമന്‍ററി ബോക്‌സിലും ചർച്ചയായി. കമന്‍ററി ബോക്‌സിലുണ്ടായിരുന്ന മുൻ വിൻഡീസ് താരങ്ങളായ ഡാരൻ സമിയുടേയും ഡാരൻ ഗംഗയുടേയും സംഭാഷണം സോഷ്യൽ മീഡിയയിൽ വൈറലാണിപ്പോൾ. ധവാന്റെ സെലിബ്രേഷന് ഡാരന്‍ സമി പുതിയൊരു പേരുമിട്ടു.

"ഇതിനെ തൈ ഫൈവ് സെലിബ്രേഷൻ എന്ന് നമുക്ക് വിളിക്കാം"- ഡാരൻ സമി ചിരിച്ചു കൊണ്ട് പറഞ്ഞു. ഡാരൻ ഗംഗയോട് താങ്കളിത് പോലെ ചെയ്യാൻ എപ്പോഴെങ്കിലും ശ്രമിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ ഡാരൻ ഗംഗയുടെ മറുപടി ഇല്ലെന്നായിരുന്നു. എന്നാൽ ഉറപ്പായും താനിത് വീട്ടിൽ പരീക്ഷിച്ച് നോക്കും എന്നും ഗംഗ പറഞ്ഞു.



Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News