ധോണിയെ ഉപദേശകനാക്കിയത് ഏറ്റവും മികച്ച തീരുമാനം; റൈന

കഴിഞ്ഞ ദിവസമാണ് അടുത്തമാസം നടക്കാനിരിക്കുന്ന ട്വൻ്റി-ട്വൻ്റി ലോകപ്പിനായുള്ള ഇന്ത്യൻ ടീമിൻ്റെ ഉപദേശകനായി ധോണിയെ പ്രഖ്യാപിച്ചത്.

Update: 2021-09-09 05:53 GMT

അടുത്ത മാസം നടക്കാനിരിക്കുന്ന ട്വൻ്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൻ്റെ  ഉപദേശകനായി മഹേന്ദ്ര സിങ്ങ് ധോനിയെ നിയമിച്ച ബി.സി.സി.ഐ യുടെ തീരുമാനത്തെ അഭിനന്ദിച്ച് മുൻ ഇന്ത്യൻ താരം സുരേഷ് റൈന.

 'ഇന്ത്യൻ ക്രിക്കറ്റ് ടീമിന് എല്ലാ ആശംസകളും നേരുന്നു. വളരെ സന്തുലിതമായൊരു ടീമാണിത്. അശ്വിൻ ടീമിൽ തിരിച്ചെത്തുന്നത് ശുഭസൂചകമാണ്. എം.എസ് ധോണിയെ ഉപദേശകനാക്കാനുള്ള ബി.സി.സി.ഐ യുടെ തീരുമാനമാണ് ഏറ്റവും മികച്ചത്'. റൈന ട്വിറ്ററിൽ കുറിച്ചു. 

ധോണിയെ മെൻ്ററാക്കാനുള്ള തീരുമാനം കഴിഞ്ഞ ദിവസമാണ് ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ പ്രഖ്യാപിച്ചത്.  

'ധോണിയെ മെൻ്ററാക്കാനുള്ള തീരുമാനത്തെക്കുറിച്ച് ഞാൻ അദ്ദേഹത്തോടു തന്നെ സംസാരിച്ചിരുന്നു.തീരുമാനത്തോട് അദ്ദേഹത്തിന് പൂർണ സമ്മതമാണ്.ഉടൻ ടീമിനോടൊപ്പം ചേരുമെന്ന് അദ്ദേഹം അറിയിച്ചു. ക്യാപ്റ്റനോടും വൈസ് ക്യാപ്റ്റനോടും രവി ശാസ്തിയോടുമൊക്കെ ഈ വിഷയത്തെക്കുറിച്ച് സംസാരിച്ചിരുന്നു. അതിന് ശേഷമാണ് തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്'. - ജയ് ഷാ പറഞ്ഞു

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Sports Desk

contributor

Similar News