ബൗണ്ടറി ലൈനിനരികില്‍ ജന്മദിനം ആഘോഷിച്ച് ഇന്ത്യന്‍ ക്രിക്കറ്റര്‍ മുഹമ്മദ് ഷമി

ഗാലറിയില്‍ ആരാധകര്‍ കൊണ്ടുവന്ന കേക്ക് മുറിച്ചാണ് ഷമി പിറന്നാള്‍ സന്തോഷം പങ്കുവച്ചത്. കേക്കുമായി ഗാലറിയില്‍ എത്തിയ ആരാധകര്‍ ഷമിയെ കേക്ക് മുറിക്കാന്‍ ക്ഷണിക്കുകയായിരുന്നു.

Update: 2021-09-05 12:47 GMT
Editor : rishad | By : Web Desk

ബൗണ്ടറി ലൈനിനരികില്‍ ജന്മദിനം ആഘോഷിച്ച് ഇന്ത്യന്‍ ക്രിക്കറ്റര്‍ മുഹമ്മദ് ഷമി. ഗാലറിയില്‍ ആരാധകര്‍ കൊണ്ടുവന്ന കേക്ക് മുറിച്ചാണ് ഷമി പിറന്നാള്‍ സന്തോഷം പങ്കുവച്ചത്. കേക്കുമായി ഗാലറിയില്‍ എത്തിയ ആരാധകര്‍ ഷമിയെ കേക്ക് മുറിക്കാന്‍ ക്ഷണിക്കുകയായിരുന്നു. പരിക്ക് കാരണം ഷമി നാലാം ടെസ്റ്റില്‍ കളിക്കുന്നില്ല. മുഹമ്മദ് ഷമിയുടെ ജന്മദിനമായിരുന്നു സെപ്റ്റംബര്‍ മൂന്നിന്.

ഓവല്‍ ടെസ്റ്റിന്റെ രണ്ടാം ദിനം ബൗണ്ടറി ലൈനിന് സമീപം ഡ്രിങ്ക്സുമായി ഷമി എത്തിയപ്പോഴാണ് ഇന്ത്യന്‍ ആരാധകരില്‍ ഒരാള്‍ കേക്ക് പുറത്തെടുത്തത്. കേക്ക് മുറിച്ച് ആഘോഷിക്കാന്‍ ഷമിയും മുന്‍പോട്ട് വന്നതോടെ ഇന്ത്യ- ഇംഗ്ലണ്ട് ആരാധകര്‍ ഒന്നടങ്കം താരത്തിന് ആശംസകള്‍ നേരുകയായിരുന്നു.  ഇംഗ്ലണ്ടിന് എതിരെ ആദ്യ മൂന്ന് ടെസ്റ്റുകളും ഷമി കളിച്ചിരുന്നു. 11 വിക്കറ്റാണ് മൂന്ന് ടെസ്റ്റില്‍ നിന്ന് ഷമി വീഴ്ത്തിയത്. ഇതോടൊപ്പം 200 വിക്കറ്റ് നേട്ടത്തോട് അടുത്തെത്തിയിരിക്കുകയാണ് ഷമി. അഞ്ച് വിക്കറ്റ് കൂടിയാണ് ഇതിനായി ഷമിക്ക് ഇനി വേണ്ടത്.

Advertising
Advertising

2019ലും സമാനമായ രീതിയില്‍ ഷമി തന്റെ ജന്മദിനം ആഘോഷിച്ചിരുന്നു. ശ്രീലങ്കയ്‌ക്കെതിരെയായിരുന്നു അന്ന് ഇന്ത്യയുടെ മത്സരം. ന്യൂസിലാന്‍ഡ് നായകന്‍ കെയിന്‍ വില്യംസണും ബൗണ്ടറി ലൈനിനരികില്‍ ആരാധകര്‍ക്കൊപ്പം ജന്മദിനം ആഘോഷിച്ചിരുന്നു.അന്ന് ശ്രീലങ്കന്‍ ആരാധകരാണ് വില്യംസണ് കേക്കുമായി വന്നത്.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News