അതിവേഗം അശ്വിൻ: ഹർഭജൻ ഇനി രണ്ടാമൻ, മുന്നിലുള്ളത് കുംബ്ലെ

ഇന്ത്യയ്ക്ക് വേണ്ടി അന്താരാഷ്ട്ര മത്സരങ്ങളില്‍ ഏറ്റവുമധികം വിക്കറ്റെടുത്ത രണ്ടാമത്തെ ബൗളര്‍ എന്ന റെക്കോഡാണ് അശ്വിന്‍ സ്വന്തമാക്കിയത്.

Update: 2023-07-15 14:52 GMT
Editor : rishad | By : Web Desk

ഹര്‍ഭജന്‍ സിങ്- രവിചന്ദ്ര അശ്വിന്‍

Advertising

ഡൊമിനിക്ക: ഇന്ത്യൻ ക്രിക്കറ്റിൽ റെക്കാർഡ് പ്രകടനവുമായി രവിചന്ദ്ര അശ്വിൻ. വെസ്റ്റ്ഇൻഡീസിനെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തിലാണ് അശ്വിൻ എല്ലാവരെയും ഞൈട്ടിച്ചത്. രണ്ട് ഇന്നിങ്‌സിലുമായി താരം പോക്കറ്റിലാക്കിയത് 12 വിക്കറ്റുകൾ. താരത്തിന്റെ പന്തുകളെ നേരിടുന്നതിൽ വിൻഡീസ് ബാറ്റർമാർ അടപടലം വീഴുകയായിരുന്നു.

ഇതിനിടെ സ്വന്തം പേരിൽ അശ്വിൻ റെക്കോർഡും എഴുതി. ഇന്ത്യയ്ക്ക് വേണ്ടി അന്താരാഷ്ട്ര മത്സരങ്ങളില്‍ ഏറ്റവുമധികം വിക്കറ്റെടുത്ത രണ്ടാമത്തെ ബൗളര്‍ എന്ന റെക്കോഡാണ് അശ്വിന്‍ സ്വന്തമാക്കിയത്. ഹര്‍ഭജന്റെ പേരിലുള്ള റെക്കോര്‍ഡാണ് അശ്വിന്‍ മറികടന്നത്. ഹര്‍ഭജന്റെ അക്കൗണ്ടില്‍ 707 വിക്കറ്റുകളാണുള്ളത്. അശ്വിന്റെ അക്കൗണ്ടില്‍ 709 വിക്കറ്റുകളും.

വെറും 271 മത്സരങ്ങളില്‍ നിന്നാണ് താരം ഇത്രയും വിക്കറ്റുകള്‍ പിഴുതത്. എന്നാല്‍ ഇത്രയും വിക്കറ്റുകളെടുക്കാന്‍ ഹര്‍ഭജന് വേണ്ടിവന്നത് 365 മത്സരങ്ങള്‍. 25.67 ആണ് അശ്വിന്റെ ബൗളിങ് ആവറേജ്. 34 തവണ അഞ്ചുവിക്കറ്റ് വീഴ്ത്തിയ താരം പത്ത് വിക്കറ്റ് നേട്ടം എട്ട് തവണയും സ്വന്തമാക്കി.

അനില്‍ കുംബ്ലെയാണ് ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ ബൗളര്‍ .953 വിക്കറ്റുകളാണ് കുംബ്ലെയുടെ പേരില്‍. 401 മത്സരങ്ങളില്‍ നിന്നാണ് കുംബ്ലെയുടെ നേട്ടം. അതേസമയം വെസ്റ്റ് ഇന്‍ഡീസിനെതിരേ 10 വിക്കറ്റ് നേടിയതോടെ അനില്‍ കുംബ്ലൈയുടെ പേരിലുള്ള ഏറ്റവുമധികം പത്തുവിക്കറ്റ് വീഴ്ത്തിയ താരമെന്ന റെക്കോഡിനൊപ്പമെത്താനും അശ്വിനായി. ഇരുവരും എട്ടുതവണ വീതം 10 വിക്കറ്റ് വീഴ്ത്തി. മത്സരത്തിൽ ഇന്ത്യയുടെ വിജയം ഇന്നിങ്‌സിനും 141 റൺസിനുമായിരുന്നു. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News