ഇന്ത്യ - അയർലാൻഡ്‌ ടി20 പരമ്പര ഇന്ന് തുടങ്ങും: സഞ്ജുവിന് സാധ്യത

ഇന്ത്യൻ നിരയിൽ മലയാളി താരം സഞ്ജു സാംസൺ കളിച്ചേക്കും

Update: 2022-06-26 01:03 GMT

ഡൂബ്ലിന്‍: ഇന്ത്യ - അയർലാൻഡ്‌ ടി20 പരമ്പരക്ക് ഇന്ന് തുടക്കം. ഇന്ത്യൻ സമയം രാത്രി 9ന് ഡുബ്ലിനിലാണ് മത്സരം. ഇന്ത്യൻ നിരയിൽ മലയാളി താരം സഞ്ജു സാംസൺ കളിച്ചേക്കും

ടി-20 ലോകകപ്പ് പടിവാതിൽക്കൽ നിൽക്കെ ടീമിലേക്ക് യുവതാരങ്ങൾക്ക് അവകാശവാദം ഉന്നയിക്കാനുള്ള സുവർണാവസരമാണ് അയർലാന്‍ഡിനെതിരായ രണ്ട് മത്സരങ്ങൾ അടങ്ങുന്ന ടി-20 പരമ്പര. ഇന്നത്തെ കളിയിൽ സൂര്യകുമാർ യാദവും സഞ്ജു സാംസണും ടീമിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. പരിക്കിൽ നിന്ന് മോചിതനായ സൂര്യകുമാറിന് ഇത് മടങ്ങിവരവ് മത്സരമാണെങ്കിൽ ടീമിൽ സ്ഥാനം ഉറപ്പാക്കാനുള്ള സഞ്ജു സാംസണിന്റെ അവസാന അവസരമായാണ് ക്രിക്കറ്റ് നിരൂപകർ ടൂർണമെന്റിനെ വിലയിരുത്തുന്നത്.

ഹർദിക് പാണ്ഡ്യയുടെ ക്യാപ്റ്റൻസിയിൽ ഇറങ്ങുന്ന ടീമിൽ ഋതുരാജ് ഗെയ്ക്കാവാദ്, ഇഷാൻ കിഷൻ, ദിനേശ് കാർത്തിക് എന്നിവർ ഉണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പാണ്. ഭുവനേശ്വർ കുമാർ നയിക്കുന്ന ബൗളിങ് നിരയിൽ ആവേശ് ഖാൻ, ഉമ്രാൻ മാലിക്, ആർഷദീപ് സിങ് എന്നിവരിൽ ഒരാൾക്ക് കൂടി അവസരം ലഭിക്കും. ചഹാലും അക്സറും സ്പിന്നർമാരായി ഉണ്ടാകും. രാഹുൽ ദ്രാവിഡ് ഇംഗ്ലണ്ടിലായതിനാൽ വി.വി.എസ് ലക്ഷ്മണിനാണ് ടീമിന്റെ ചുമതല. 

Summary-All eyes on India's bench as Ireland welcome Full-Member feast

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News