പഞ്ചാബിന് അഞ്ച് വിക്കറ്റ് ജയം

അര്‍ധസെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ കെ.എല്‍ രാഹുലിന്‍റേയും 40 റണ്‍സെടുത്ത മായങ്ക് അഗര്‍വാളിന്‍റേയും മികവിലാണ് പഞ്ചാബ്, കൊല്‍ക്കത്ത ഉയര്‍ത്തിയ 166 റണ്‍സ് വിജയലക്ഷ്യം മറികടന്നത്

Update: 2021-10-02 00:32 GMT

ഐ.പി.എല്ലില്‍ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്സിനെതിരെ പഞ്ചാബ് കിംഗ്സിന് അഞ്ച് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയം. അര്‍ധസെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ കെ.എല്‍ രാഹുലിന്‍റേയും 40 റണ്‍സെടുത്ത മായങ്ക് അഗര്‍വാളിന്‍റേയും മികവിലാണ് പഞ്ചാബ്, കൊല്‍ക്കത്ത ഉയര്‍ത്തിയ  166 റണ്‍സ് വിജയലക്ഷ്യം മറികടന്നത്. ക്യാപ്റ്റന്‍ കെ.എല്‍ രാഹുല്‍  67 റണ്‍സെടുത്തു.

നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത കൊല്‍ക്കത്ത നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍  165 റണ്‍സ് എടുത്തു. 67 റണ്‍സെടുത്ത ഓപ്പണര്‍ വെങ്കിടേഷ് അയ്യരാണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍. മൂന്നാം ഓവറില്‍ തന്നെ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്‍റെ വിക്കറ്റ് നഷ്ടപ്പെട്ടെങ്കിലും മികച്ച ഫോമിലുള്ള വെങ്കിടേഷ് അയ്യരുടെയും ത്രിപാഠിയുടെയും പ്രകടനമാണ് ടീമിനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. പഞ്ചാബിനായി അര്‍ഷദീപ് മൂന്നും ബിഷ്‌നോയി രണ്ടു വിക്കറ്റും നേടിയപ്പോള്‍ മുഹമ്മദ് ഷമി ഒരു വിക്കറ്റ് നേടി.


Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News