ഒലീ പോപ്പിനെ പിടിക്കാൻ പറന്നിറങ്ങി ഫിലിപ്‌സ്; അത്ഭുതപ്പെട്ട് ക്രിക്കറ്റ് ലോകം-വീഡിയോ

ഇതേ ഗ്രൗണ്ടിൽ നേരത്തെയും സമാന രീതിയിൽ ഗ്ലെൻ ഫിലിപ്‌സ് ക്യാച്ചെടുത്തിരുന്നു

Update: 2024-11-29 10:25 GMT
Editor : Sharafudheen TK | By : Sports Desk

ക്രൈസ്റ്റ്ചർച്ച്: ഇംഗ്ലണ്ട്-ന്യൂസിലാൻഡ് ക്രിക്കറ്റ് ടെസ്റ്റിൽ അത്ഭുത ക്യാച്ചുമായി ഗ്ലെൻ ഫിലിപ്‌സ്. ഹാഗ്ലി ഓവലിൽ നടന്ന മത്സരത്തിൽ ഇംഗ്ലീഷ് താരം ഒലീ പോപ്പിനെയാണ് (77) അവിശ്വസനീയ ക്യാച്ചിലൂടെ കിവീസ് താരം പുറത്താക്കിയത്. ടിം സൗത്തിയുടെ ഓവറിൽ ഉയർത്തിയടിച്ച പോപ്പിനെ ഗള്ളിയിൽ ഫീൽഡ് ചെയ്തിരുന്ന ഫിലിപ്‌സ് ഒറ്റകൈയിൽ പിടികൂടുകയായിരുന്നു. നേരത്തെയും സമാന പറക്കും ക്യാച്ചിലൂടെ താരം കൈയ്യടി നേടിയിരുന്നു.

Advertising
Advertising


 150 റൺസ് പാർട്ണഷിപ്പും കടന്ന് ഒലി പോപ്പ്-ഹാരി ബ്രൂക്ക് സഖ്യം മുന്നേറുന്നതിനിടെയാണ് ഗ്ലെൻ ഫിലിപ്സിന്റെ ക്യാച്ച്. കഴിഞ്ഞ ഫെബ്രുവരിയിലും ഇതേ ഗ്രൗണ്ടിൽ ഓസീസിനെതിരായ മത്സരത്തിൽ ഫിലിപ്സ് സമനാമായ പ്രകടനം പുറത്തെടുത്തിരുന്നു. ടിം സൗത്തിക്ക് തന്നെയായിരുന്നു അന്നും വിക്കറ്റ്. ഗള്ളിയിൽ തന്നെയായിരുന്നു അന്നും ഫിലിപ്സിന്റെ സ്ഥാനം.

കഴിഞ്ഞ ദിവസം നടന്ന ഐപിഎൽ ലേലത്തിൽ ഒരു ഫ്രാഞ്ചൈസിയും താരത്തെ ടീമിലെടുത്തിരുന്നു. കഴിഞ്ഞ സീസണിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടി കളത്തിലിറങ്ങിയ താരത്തിന് ബാറ്റിങിൽ കാര്യമായ അവസരങ്ങൾ ലഭിച്ചിരുന്നില്ല. എന്നാൽ ഫീൽഡിങിൽ ശ്രദ്ധേയ പ്രകടനം നടത്തിയിരുന്നു. ഇന്ത്യക്കെതിരായ കഴിഞ്ഞ ടെസ്റ്റ് പരമ്പരയിൽ മികച്ച ഓൾറൗണ്ടർ പ്രകടനം ഫിലിപ്‌സ് കാഴ്ചവെച്ചിരുന്നു

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News