ഹർഭജൻ സിങ്ങിനെ ആംആദ്മി രാജ്യസഭയിലേക്കയക്കുന്നു?

പഞ്ചാബില്‍ നിന്നുള്ള അഞ്ച് സീറ്റുകളില്‍ ഒന്നിലാണ് മുന്‍ താരത്തെ മത്സരിപ്പിക്കുക. ഈ മാസാവസാനമാണ് തെരഞ്ഞെടുപ്പ്.

Update: 2022-03-17 11:21 GMT
Editor : abs | By : Web Desk

ക്രിക്കറ്റ് താരം ഹർഭജൻ സിങ്ങിനെ രാജ്യസഭയിലെത്തിക്കാൻ ആംആദ്മി നീക്കം. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ ചരിത്രവിജയം നേടിയതിനു പിന്നാലെയാണ് സജീവ ക്രിക്കറ്റിൽനിന്ന് വിരമിച്ച ഹർഭജൻ സിങ്ങിനെ രാജ്യസഭയിലേക്ക് അയയ്ക്കുന്ന കാര്യം ആംആദ്മി പാർട്ടി പരിഗണിക്കുന്നത്. പഞ്ചാബില്‍ നിന്നുള്ള അഞ്ച് സീറ്റുകളില്‍ ഒന്നിലാണ് മുന്‍ താരത്തെ മത്സരിപ്പിക്കുക. ഈ മാസാവസാനമാണ് തെരഞ്ഞെടുപ്പ്.

നിലവിൽ ആംആദ്മി പാർട്ടിക്ക് രാജ്യസഭയിൽ മൂന്ന് അംഗങ്ങളാണുള്ളത്.  ഭഗവന്ത് മന്നിന്റെ നേതൃത്വത്തില്‍ ഭരണത്തിലേറിയ പഞ്ചാബിലെ പുതിയ സര്‍ക്കാര്‍ ഹര്‍ഭജന് കായിക സര്‍വകലാശാലയുടെ ചുമതലകൂടി നല്‍കിയേക്കും. 92 സീറ്റ് നേടിയായിരുന്നു പാര്‍ട്ടി സംസ്ഥാനത്ത് അധികാരം പിടിച്ചത്. വിജയത്തിന് പിന്നാലെ ആം ആദ്മിയേയും ബഗ്‌വന്ദ് മന്നിനേയും അഭിനന്ദിച്ച് ഹര്‍ഭജന്‍ രംഗത്തെത്തിയിരുന്നു.

Advertising
Advertising

'ആംആദ്മി പാർട്ടിക്ക് അഭിനന്ദനങ്ങൾ. പഞ്ചാബ് മുഖ്യമന്ത്രിയാകുന്ന എന്റെ പ്രിയ സുഹൃത്ത് ഭഗ്വന്ത് മാനിനും അഭിനന്ദനങ്ങൾ. ഭഗത് സിങ്ങിന്റെ പൂർവിക ഗ്രാമമായ ഖട്കർ കലാനിൽവച്ചാണ് താങ്കൾ സ്ഥാനമേൽക്കുന്നതെന്ന് അറിഞ്ഞതിൽ സന്തോഷം' - ഹർഭജൻ ട്വിറ്ററിൽ കുറിച്ചു.

18 വര്‍ഷത്തെ അന്താരാഷ്ട്ര കരിയറില്‍ 700ലധികം വിക്കറ്റുകള്‍ നേടിയ ഹര്‍ഭജന്‍ അടുത്തിടെയാണ് കായികരംഗത്ത് നിന്ന് വിരമിച്ചത്.1998 ൽ ഓസ്ട്രേലിയക്കെതിരെ ചെന്നൈയിൽ വെച്ചു നടന്ന ടെസ്റ്റ് മത്സരത്തിൽ കളിച്ചു കൊണ്ട് അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ഹർഭജൻ 367 അന്താരാഷ്ട്ര മത്സരങ്ങളും, 334 ലിസ്റ്റ് എ മത്സരങ്ങളും, 198 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും കളിച്ചു.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News