ഷഹീൻ അഫ്രീദിയുടെ പന്ത് തോളത്തിടിച്ചു: ഹാർദിക്ക് പാണ്ഡ്യയെ സ്‌കാനിങിന് വിധേയനാക്കി

നിലവിൽ തന്നെ ഹാർദിക് പാണ്ഡ്യയെ പരിക്ക് അലട്ടുന്നുണ്ട്. പരിക്ക് മാറി തിരിച്ചെത്തിയ ശേഷം ഇക്കഴിഞ്ഞ ഐ.പി.എല്ലിലടക്കം താരം പന്തെറിഞ്ഞിട്ടില്ല. അതിനിടയിലാണ് ഷഹീൻ അഫ്രീദിയുടെ പന്ത് തോളിൽ തട്ടി സ്‌കാനിങ്ങിന് വിധേയനാക്കുന്നത്.

Update: 2021-10-25 03:43 GMT
Editor : rishad | By : Web Desk
Advertising

പാക് ബൗളർ ഷഹീൻ അഫ്രീദിയുടെ പന്ത് തോളിൽ തട്ടിയതിനെ തുടർന്ന് ഇന്ത്യയുടെ ഹാർദിക് പാണ്ഡ്യയെ സ്‌കാനിങ്ങിന് വിധേയനാക്കി. തോളിനേറ്റ ഈ പരിക്ക് കാരണം പാണ്ഡ്യ ഫീൽഡിങിന് ഇറങ്ങിയിരുന്നില്ല. പകരം ഇഷൻ കിഷനായിരുന്നു ഗ്രൗണ്ടിലെത്തിയത്. അതേസമയം പാണ്ഡ്യയുടെ സ്‌കാനിങ് റിസൾട്ടിനെക്കുറിച്ച് അറിവായിട്ടില്ല.

നിലവിൽ തന്നെ ഹാർദിക് പാണ്ഡ്യയെ പരിക്ക് അലട്ടുന്നുണ്ട്. പരിക്ക് മാറി തിരിച്ചെത്തിയ ശേഷം ഇക്കഴിഞ്ഞ ഐ.പി.എല്ലിലടക്കം താരം പന്തെറിഞ്ഞിട്ടില്ല. അതിനിടയിലാണ് ഷഹീൻ അഫ്രീദിയുടെ പന്ത് തോളിൽ തട്ടി സ്‌കാനിങ്ങിന് വിധേയനാക്കുന്നത്. പാണ്ഡ്യയുടെ രിക്ക് ഗുരുതരമാവുകയാണെങ്കിൽ ഇന്ത്യക്ക് അത് വെല്ലുവിളിയാകും. ഇന്ത്യയുടെ ബാറ്റിങിൽ നിർണായക റോളാണ് പാണ്ഡ്യക്കുള്ളത്.

പാകിസ്താനെതിരായ മത്സരത്തിൽ എട്ട് പന്തിൽ നിന്ന് പതിനൊന്ന് റൺസാണ് പാണ്ഡ്യ നേടിയത്. രണ്ട് ബൗണ്ടറികളടങ്ങുന്നതായിരുന്നു പാണ്ഡ്യയുടെ ഇന്നിങ്‌സ്. ഹാരിസ് റഊഫാണ് പാണ്ഡ്യയുടെ വിക്കറ്റ് വീഴ്ത്തിയത്. ബാറ്റ് കൊണ്ടും മികവ് കാണിക്കാന്‍ സാധിക്കാതിരുന്ന പാണ്ഡ്യ ബൗള്‍ ചെയ്യുന്നില്ലെങ്കില്‍ ലോകകപ്പ് ടീമില്‍ സ്ഥാനം അര്‍ഹിക്കുന്നില്ലെന്ന് മുന്‍ താരങ്ങളടക്കം അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഹാര്‍ദിക്കിന് പിന്തുണയുമായി ക്യാപ്റ്റന്‍ വിരാട് കോലി തന്നെ രംഗത്തെത്തിയിരുന്നു. ആറാം നമ്പറില്‍ അദ്ദേഹം ടീമിന് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ലെന്നും ഏത് സമയത്തും കളി അനുകൂലമാക്കാന്‍ കഴിവുള്ള താരമാണ് പാണ്ഡ്യയെന്നും കോലി പറഞ്ഞു.

ഇന്ത്യയ്‌ക്കെതിരെ പാകിസ്താന് ലോകകപ്പ് മത്സരങ്ങളിലെ ആദ്യ ജയമാണ് ഇന്നലെ സ്വന്തമാക്കിയത്. പത്ത് വിക്കറ്റിനാണ് പാകിസ്താൻ ഇന്ത്യയെ പരാജയപ്പെടുത്തിയത്. ബൗളിങ്ങിലും ബാറ്റിങ്ങിലും നടത്തിയ മികച്ച പ്രകടനമാണ് പാകിസ്താന് അനായാസ ജയം സമ്മാനിച്ചത്. പാകിസ്താനായി ക്യാപ്റ്റൻ ബാബർ അസമും മുഹമ്മദ് റിസ്‌വാനും അർധസെഞ്ചുറി നേടി.ഇന്ത്യൻ ബോളിങ് നിരയിൽ ആർക്കും മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചില്ല. ആദ്യം ബാറ്റുചെയ്ത ഇന്ത്യയ്ക്ക് നിശ്ചിത 20 ഓവറിൽ 151 റൺസ് മാത്രമായിരുന്നു നേടാൻ സാധിച്ചത്.  

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News