"രാജാവിന്‍റെ വീട് സന്ദർശിക്കാതെ കരീബിയൻ മണ്ണിലേക്കുള്ള യാത്രകൾ പൂർണമാവില്ല"; പൊള്ളാര്‍ഡിന്‍റെ വീട് സന്ദർശിച്ച് ഹർദിക് പാണ്ഡ്യ

താരത്തിന്‍റെ വീട് സന്ദർശിച്ച ശേഷം പാണ്ഡ്യ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവക്കുകയും ചെയ്തു

Update: 2022-08-05 12:13 GMT

ഇന്ത്യയുടെ വെസ്റ്റിൻഡീസ് ടൂറിനിടെ മുംബൈ ഇന്ത്യൻസിൽ തന്‍റെ സഹതാരമായിരുന്ന കീറോൺ പൊള്ളാർഡിന്‍റെ വീട് സന്ദർശിച്ച് ഇന്ത്യൻ താരം ഹർദിക് പാണ്ഡ്യ. പൊള്ളാർഡിന്റെ വീട് സന്ദർശിച്ച ശേഷം പാണ്ഡ്യ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവക്കുകയും ചെയ്തു. കരീബിയൻ മണ്ണിലേക്കുള്ള യാത്രകൾ രാജാവിന്‍റെ വീട് സന്ദർശിക്കാതെ പൂർണമാവില്ലെന്ന തലവാചകത്തോടെയാണ് പാണ്ഡ്യ ചിത്രങ്ങൾ പങ്കുവച്ചത്.

"രാജാവിന്‍റെ വീട് സന്ദര്‍ശിക്കാതെ കരീബിയന്‍ മണ്ണിലേക്കുള്ള യാത്രകള്‍ പൂര്‍ണ്ണമാവില്ല. പോളി.. പ്രിയ സുഹൃത്തേ എന്നെ സ്വീകരിച്ചതിന് നന്ദി"-ഹര്‍ദിക് കുറിച്ചു. 

Advertising
Advertising

മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 യുമടങ്ങുന്ന പരമ്പരക്കാണ് ഇന്ത്യൻ സംഘം വെസ്റ്റിൻഡീസിലെത്തിയത്. ഏകദിന പരമ്പര തൂത്തുവാരിയ ഇന്ത്യ ടി20 പരമ്പരയിൽ 2-1 ന് മുന്നിലാണ്. നാളെയാണ് പരമ്പരയിലെ നാലാം മത്സരം.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News