ഹാർദിക് പാണ്ഡ്യയുടെ പരിക്ക് ഗുരുതരമല്ല: ന്യൂസിലാന്‍ഡിനെതിരെ കളിക്കും

പാകിസ്താനെതിരായ മത്സരത്തിൽ ഷഹീൻ അഫ്രീദിയുടെ പന്ത് തോളിൽ പതിച്ചതിനെ തുടർന്ന് ഹാർദിക്കിനെ സ്‌കാനിങ്ങിന് വിധേയനാക്കിയിരുന്നു.

Update: 2021-10-26 09:15 GMT
Editor : rishad | By : Web Desk

ഹാർദിക് പാണ്ഡ്യയുടെ പരിക്ക് ഗുരുതരമല്ലെന്ന് റിപ്പോർട്ട്. പാകിസ്താനെതിരായ മത്സരത്തിൽ ഷഹീൻ അഫ്രീദിയുടെ പന്ത് തോളിൽ പതിച്ചതിനെ തുടർന്ന് ഹാർദിക്കിനെ സ്‌കാനിങ്ങിന് വിധേയനാക്കിയിരുന്നു. പരിക്കേറ്റതിനെ തുടർന്ന് ഹാർദിക്ക് പാണ്ഡ്യ ഫീൽഡിങ്ങിനിറങ്ങിയിരുന്നില്ല. പകരം ഇഷൻ കിഷനാണ് ഫീൽഡ് ചെയ്തത്. 

പരിക്ക് ഗുരുതരമല്ലെന്ന് വ്യക്തമായതോടെ ന്യൂസിലാൻഡിനെതിരായ ഇന്ത്യയുടെ അടുത്ത മത്സരത്തിൽ ഹാർദിക് പാണ്ഡ്യയുണ്ടാകും. ഇന്ത്യയുടെ അടുത്ത മത്സരം അടുത്ത ഞായറാഴ്ചയായതിനാൽ പാണ്ഡ്യക്ക് മതിയായ വിശ്രമം ലഭിക്കും. ഇതും കൂടി കണക്കിലെടുത്താൽ ന്യൂസിലാൻഡിനെതിരെ ഹാർദിക് പാണ്ഡ്യക്ക് കളിക്കാനാകും.

Advertising
Advertising

നിലവിൽ തന്നെ ഹാർദിക് പാണ്ഡ്യയെ പരിക്ക് അലട്ടുന്നുണ്ട്. പരിക്ക് മാറി തിരിച്ചെത്തിയ ശേഷം ഇക്കഴിഞ്ഞ ഐ.പി.എല്ലിലടക്കം താരം പന്തെറിഞ്ഞിട്ടില്ല. അതിനിടയിലാണ് ഷഹീൻ അഫ്രീദിയുടെ പന്ത് തോളിൽ തട്ടി സ്‌കാനിങ്ങിന് വിധേയനാക്കുന്നത്.

പാകിസ്താനെതിരായ മത്സരത്തിൽ എട്ട് പന്തിൽ നിന്ന് പതിനൊന്ന് റൺസാണ് പാണ്ഡ്യ നേടിയത്. രണ്ട് ബൗണ്ടറികളടങ്ങുന്നതായിരുന്നു പാണ്ഡ്യയുടെ ഇന്നിങ്‌സ്. ഹാരിസ് റഊഫാണ് പാണ്ഡ്യയുടെ വിക്കറ്റ് വീഴ്ത്തിയത്. ബാറ്റ് കൊണ്ടും മികവ് കാണിക്കാന്‍ സാധിക്കാതിരുന്ന പാണ്ഡ്യ ബൗള്‍ ചെയ്യുന്നില്ലെങ്കില്‍ ലോകകപ്പ് ടീമില്‍ സ്ഥാനം അര്‍ഹിക്കുന്നില്ലെന്ന് മുന്‍ താരങ്ങളടക്കം അഭിപ്രായപ്പെട്ടിരുന്നു.

എന്നാല്‍ ഹാര്‍ദിക്കിന് പിന്തുണയുമായി ക്യാപ്റ്റന്‍ വിരാട് കോലി തന്നെ രംഗത്തെത്തിയിരുന്നു. ആറാം നമ്പറില്‍ അദ്ദേഹം ടീമിന് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ലെന്നും ഏത് സമയത്തും കളി അനുകൂലമാക്കാന്‍ കഴിവുള്ള താരമാണ് പാണ്ഡ്യയെന്നും കോലി പറഞ്ഞു. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News