സച്ചിന്റെയും ഗാംഗുലിയുടെയും ആറാട്ട്; ആരാധകർ ഇന്നും മറന്നിട്ടില്ലാത്ത ഇന്ത്യ-നമീബിയ പോരാട്ടം

നമീബിയ എന്ന ഒരു അസോസിയേറ്റ് രാജ്യത്തിന് അവരുടെ ടീമിന്റെ ചരിത്രത്തിൽ അപൂർവമായി മാത്രം സംഭവിക്കുന്ന കാര്യമാണ് ഇന്ത്യയുമായി അന്താരാഷ്ട്ര മത്സരം കളിക്കുക എന്നത്.

Update: 2021-11-08 14:44 GMT
Editor : Nidhin | By : Web Desk
Advertising

ഇന്ത്യയും നമീബിയയും ഇന്ന് ട്വന്റി-20 ലോകകപ്പ് മത്സരത്തിൽ ഏറ്റുമുട്ടുമ്പോൾ ക്രിക്കറ്റ് ആരാധകരുടെ മനസിലേക്ക് വരുന്ന ഒരു ഐതിഹാസിക ചരിത്രമുണ്ട്. ഇന്നതെ മത്സരം ഇന്ത്യയെ സംബന്ധിച്ചിടത്തോളം അപ്രധാനമാണെങ്കിലും നമീബിയ എന്ന ഒരു അസോസിയേറ്റ് രാജ്യത്തിന് അവരുടെ ടീമിന്റെ ചരിത്രത്തിൽ അപൂർവമായി മാത്രം സംഭവിക്കുന്ന കാര്യമാണ് ഇന്ത്യയുമായി അന്താരാഷ്ട്ര മത്സരം കളിക്കുക എന്നത്. എന്തുകൊണ്ടെന്നാൽ ഇതിന് മുമ്പ് ഒരേയൊരു തവണ മാത്രമാണ് ഇരു ടീമുകളും ഏറ്റുമുട്ടിയിട്ടുള്ളത്.

ആ മത്സരം ഇന്ത്യൻ ആരാധകർ ഇന്നും മറന്നിരിക്കാൻ സാധ്യതയില്ല. 2003 ഏകദിന ലോകകപ്പിൽ ഓവലിലായിരുന്നു ആ മത്സരം. സച്ചിന്റെയും ഗാംഗുലിയുടെയും വിശ്വരൂപം കണ്ട മത്സരത്തിൽ 181 റൺസിന്റെ കൂറ്റൻ ജയമായിരുന്നു ഇന്ത്യ നേടിയത്. 151 പന്തിൽ 18 ബൗണ്ടറികളുടെ അകമ്പടിയോട് കൂടി 152 റൺസ് നേടി സച്ചിനും മറുവശത്ത് 119 പന്തിൽ ആറ് ബൗണ്ടറികളുടെയും നാല് സിക്‌സുകളുടെ അകമ്പടിയോടെ 112 റൺസ് നേടി ഗാംഗുലിയും അരങ്ങ് വാണതോടെ ഇന്ത്യ നമീബിയക്ക് മുന്നിൽ വച്ചത് 312 എന്ന റൺ മലയായിരുന്നു. 40-ാം ഓവർ വരെ ഇരുവരും ക്രീസിൽ നിലയുറപ്പിച്ചിരുന്നു 244 റൺസാണ് ഇരുവരുടെയും കൂട്ടുക്കെട്ടിൽ പിറന്നത്. സച്ചിൻ കൂടാരം കയറിയെങ്കിലും ഗാംഗുലി അവസാന പന്ത് വരെ ക്രീസിൽ നിന്ന് നമീബിയയുടെ പെട്ടിയിൽ അവസാന ആണിയുമടിച്ചാണ് മടങ്ങിയത്.

മറുപടി ബാറ്റിങിനിറങ്ങിയ നമീബിയയുടെ ഇന്നിങ്‌സ് 130 റൺസിൽ അവസാനിച്ചിരുന്നു.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News