കളി തോറ്റാലെന്താ, കാമുകി 'യെസ്' പറഞ്ഞല്ലോ; സര്‍പ്രൈസ് പ്രപ്പോസലുമായി ഹോങ്കോങ് താരം

നേരത്തെ സമാനമായ രീതിയില്‍ ഇന്ത്യന്‍ താരം ദീപക് ചാഹറും സര്‍പ്രൈസ് പ്രപ്പോസല്‍ സീനുമായി കാമുകിയെ ഞെട്ടിച്ചിരുന്നു. ഐ.പി.എല്‍ മത്സരങ്ങള്‍ക്കിടെയായിരുന്നു അത്.

Update: 2022-09-07 06:55 GMT

ക്രിക്കറ്റ് മത്സരങ്ങള്‍ക്കിടെ ഗ്യാലറിയില്‍ പ്രപ്പോസല്‍ സീനുകള്‍ നടക്കുക പുതിയ കാര്യമല്ല. അത്തരം വീഡിയോകള്‍ ഒരുപാട് തവണ വൈറലായിട്ടുമുണ്ട്. എന്നാല്‍ മത്സരശേഷം ക്രിക്കറ്റ് താരം തന്നെ വന്ന് കാമുകിയെ ഞെട്ടിച്ച് ഉഗ്രന്‍ പ്രപ്പോസല്‍ സീന്‍ അവതരിപ്പിച്ചാല്‍ എങ്ങനുണ്ടാകും... അത് തന്നെയാണ് കഴിഞ്ഞ ദിവസം നടന്നത്. ഇന്ത്യക്കെതിരായ ഹോങ്കോങിന്‍റെ ഏഷ്യാ കപ്പ് മത്സരശേഷമായിരുന്നു സംഭവം.


Advertising
Advertising


ഹോങ്കോങ് ഓള്‍റൌണ്ടര്‍ കിഞ്ചിത് ഷാ ആണ് കാമുകിയെ ദുബൈ സ്റ്റേഡിയത്തില്‍ വെച്ച് സര്‍പ്രൈസ് ഒരുക്കി ഞെട്ടിച്ചത്. മത്സരശേഷം ഗ്യാലറിയിലുള്ള പെണ്‍സുഹൃത്തിന്‍റെ പിറകിലൂടെയെത്തി കിഞ്ചിത് അവരെ തൊട്ടുവിളിക്കുന്നതും ഉടന്‍ തന്നെ കൈയ്യില്‍ ഒളിപ്പിച്ചുവെച്ചിരുന്ന മോതിരമെടുത്ത് പ്രപ്പോസ് ചെയ്യുന്നതുമാണ് വീഡിയോയിലുള്ളത്. എന്തായാലും കിഞ്ചിത് ഷായുടെ അപ്രതീക്ഷിത നീക്കത്തില്‍ കാമുകി ശരിക്കും ഞെട്ടി. ഒരുനിമിഷം പകച്ചുപോയ അവര്‍ ഷായുടെ പ്രൊപ്പോസല്‍ സ്വീകരിക്കുകയും താരത്തെ ചേര്‍ത്തുപിടിക്കുകയും ചെയ്യുന്നുണ്ട്.

രസകരമായ സംഭവത്തിന് പിന്നാലെ ഇരുവരും അല്‍പനേരം സന്തോഷം പങ്കിട്ടശേഷമാണ് ഗ്രൌണ്ടില്‍ നിന്ന് മടങ്ങിയത്. നേരത്തെ സമാനമായ രീതിയില്‍ ഇന്ത്യന്‍ താരം ദീപക് ചാഹറും സര്‍പ്രൈസ് പ്രപ്പോസല്‍ സീനുമായി കാമുകിയെ ഞെട്ടിച്ചിരുന്നു. ഐ.പി.എല്‍ മത്സരങ്ങള്‍ക്കിടെയായിരുന്നു അത്. ചെന്നൈ സൂപ്പര്‍കിങ്സ് താരമായ ചാഹര്‍ മത്സരശേഷം സ്‌റ്റേഡിയത്തിലെത്തിയായിരുന്നു പെണ്‍സുഹൃത്തിനെ പ്രപ്പോസ് ചെയ്തത്.

ഹോങ്കോങ്ങിനായി കളിക്കുന്ന നാല് ഇന്ത്യന്‍ വംശജരില്‍ ഒരാളാണ് കിന്‍ചിത് ഷാ. മുംബൈയില്‍ ജനിച്ചുവളര്‍ന്ന താരമാണ് കിഞ്ചിത് ഷാ. ഹോങ്കോങ്ങിനായി 46 ടി20 മത്സരങ്ങളില്‍ നിന്നും അദ്ദേഹം 674 റണ്‍സ് നേടിയിട്ടുണ്ട്. ഇന്ത്യക്കെതിരായ മത്സരത്തില്‍ താരം 30 റണ്‍സെടുത്തിരുന്നു. മത്സരത്തില്‍ പക്ഷേ ഹോങ്കോങ് 40 റണ്‍സിന് ഇന്ത്യയോട് പരാജയപ്പെട്ടു.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News