ടി20 ലോകകപ്പില്‍ ഇന്ത്യ-പാക് സ്വപ്ന ഫൈനല്‍? ഇനിയും സാധ്യതകൾ ഉണ്ട്

ഗ്രൂപ്പ് രണ്ടിൽ നിന്നുള്ള സെമി ഫൈനലിസ്റ്റുകളെ നാളെ അറിയാം

Update: 2022-11-05 14:44 GMT

ടി20 ലോകകപ്പ്, സെമി ഫൈനൽ പോരാട്ടങ്ങളിലേക്ക് കടക്കാനൊരുങ്ങുകയാണ്. നാളെയോടെ സെമി ഫൈനൽ ചിത്രം ഏറെക്കുറേ വ്യക്തമാവും. ഗ്രൂപ്പ് ഒന്നിൽ നിന്ന് ന്യൂസിലന്റും ഇംഗ്ലണ്ടും സെമി ബെര്‍ത്ത് ഉറപ്പിച്ച് കഴിഞ്ഞു. ഗ്രൂപ്പ് രണ്ടിൽ നിന്നുള്ള സെമി ഫൈനലിസ്റ്റുകളെ നാളെ അറിയാം. അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ലെങ്കിൽ ദക്ഷിണാഫ്രിക്കയും ഇന്ത്യയും സെമിഫൈനലിൽ പ്രവേശിക്കും. എന്നാൽ അത്ഭുതങ്ങൾ സംഭവിച്ചാലോ?

ടി20 ലോകകപ്പിൽ ഇനിയൊരു ഇന്ത്യ- പാക് പോരാട്ടത്തിന് സാധ്യതയുണ്ടോ? ഇപ്പോഴും വിദൂരമായൊരു സാധ്യത നിലനിൽക്കുന്നുണ്ട് ! അതും കലാശപ്പോരിൽ. നാളെ നടക്കാനിരിക്കുന്ന മത്സരങ്ങളുടെ ഫലങ്ങൾ ആരാധകരുടെ പ്രതീക്ഷകൾക്കപ്പുറം മാറി മറിയണം എന്ന് മാത്രം. 

Advertising
Advertising

ദക്ഷിണാഫ്രിക്ക നാളെ നെതർലന്‍റിനോട് പരാജയപ്പെട്ടാലാണ് അങ്ങനെയൊരു സാധ്യത തുറക്കുക. മറ്റു മത്സരങ്ങളിൽ പാകിസ്താനും ഇന്ത്യയും വിജയിച്ചാൽ ഇന്ത്യയും പാകിസ്താനും ഒന്നും രണ്ടും സ്ഥാനക്കാരായി സെമിയിൽ പ്രവേശിക്കും. അങ്ങനെയെങ്കിൽ സെമിയിൽ ഇന്ത്യ ഇംഗ്ലണ്ടിനേയും പാകിസ്താൻ ന്യൂസിലന്റിനേയും നേരിടും.. ഈ മത്സരങ്ങളിൽ ഇന്ത്യയും പാകിസ്താനും ജയിച്ചാൽ ഇന്ത്യ പാക് സ്വപ്ന ഫൈനലിന് കളമൊരുങ്ങും.

വിദൂരമായൊരു സാധ്യത മാത്രമാണ് നിലനില്‍ക്കുന്നതെങ്കിലും അങ്ങനെയൊരത്ഭുതം സംഭവിച്ചാല്‍ ലോക വേദിയില്‍ ആരാധകര്‍ക്ക് മറ്റൊരു ഇന്ത്യ പാക് പോരാട്ടം കാണാം. ലോകകപ്പില്‍ ഇക്കുറി ഒരു തവണയാണ് ഇന്ത്യയും പാകിസ്താനും നേര്‍ക്കു നേര്‍ വന്നത്. അവസാന പന്ത് വരെ ആവേശം അലയടിച്ച പോരാട്ടത്തില്‍ വിരാട് കോഹ്‍ലിയുടെ ചിറകിലേറി ഇന്ത്യ വിജയം കൈപ്പിടിയിലാക്കി. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News