അഞ്ചടിച്ച് തകർപ്പൻ ജയവുമായി ഹൈദരാബാദ് എഫ്‌സി

നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് ഹൈദരാബാദ് എഫ്.സി തോൽപിച്ചത്. 12ാം മിനുറ്റിൽ തുടങ്ങിയ ഹൈദരാബാദിന്റെ ഗോളടി മേളം ഇഞ്ച്വറി ടൈമിന്റെ അവസാന മിനിറ്റിലാണ് സമാപിച്ചത്

Update: 2021-12-13 16:09 GMT

ഐ.എസ്.എല്ലിൽ തകർപ്പൻ ജയവുമായി ഹൈദരാബാദ് എഫ്.സി. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് ഹൈദരാബാദ് എഫ്.സി തോൽപിച്ചത്. 12ാം മിനുറ്റിൽ തുടങ്ങിയ ഹൈദരാബാദിന്റെ ഗോളടി മേളം ഇഞ്ച്വറി ടൈമിന്റെ അവസാന മിനിറ്റിലാണ് സമാപിച്ചത്. 43ാം മിനുറ്റിൽ റാൽട്ടെയാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനായി ആശ്വാസ ഗോൾ നേടിയത്.

ജയത്തോടെ ഹൈദരാബാദ് രണ്ടാം സ്ഥാനത്ത് എത്തി. അഞ്ച് മത്സരങ്ങളിൽ നിന്ന് മൂന്ന് ജയവും ഒരു തോൽവിയും സമനിലയുമടക്കം 10 പോയിന്റാണ് ഹൈദരാബാദിന്റെ അക്കൗണ്ടിലുള്ളത്. അതേസമയം നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പോയിന്റ് ടേബിളിന്റെ അവസാന സ്ഥാനത്ത് തുടരുകയാണ്. ആറ് മത്സരങ്ങൾ പൂർത്തിയായപ്പോൾ ഒരു മത്സരത്തിൽ മാത്രമാണ് ജയിക്കാനായത്. 

Advertising
Advertising

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News