2021 ലെ മികച്ച ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി; മൂന്ന് ഇന്ത്യൻ താരങ്ങൾ ടീമിൽ

Update: 2022-01-20 13:47 GMT
Editor : Dibin Gopan | By : Web Desk

2021ലെ മികച്ച ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി. ഇന്ത്യയെ കീഴടക്കി ടെസ്റ്റ് ചാമ്പ്യൻമാരായ ന്യൂസിലൻഡിന്റെ ക്യാപ്റ്റൻ കെയ്ൻ വില്ല്യംസൻ ആണ് ഐസിസി ടെസ്റ്റ് ടീം 2021ന്റെ ക്യാപ്റ്റൻ. ഇന്ത്യൻ താരങ്ങളായ രോഹിത് ശർമ, സ്പിന്നർ ആർ അശ്വിൻ, വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് എന്നിവരാണ് ടീമിൽ ഇടം കണ്ട ഇന്ത്യൻ താരങ്ങൾ.

ശ്രീലങ്കൻ ടെസ്റ്റ് ടീം ക്യാപ്റ്റൻ ദിമുത് കരുണരത്നെ, ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട് എന്നിവരും ടീമിലുണ്ട്. പാക് താരങ്ങളായ ഫവദ് ആലം, ഹസൻ അലി, ഷഹീൻ അഫ്രീദി എന്നിവരും ടീമിൽ സ്ഥാനം കണ്ടെത്തി. 2021ൽ രണ്ട് സെഞ്ച്വറികളടക്കം കലണ്ടർ വർഷത്തിൽ 906 റൺസെടുത്ത് രോഹിത് മിന്നും ഫോമിലായിരുന്നു. 47.68 ആണ് താരത്തിന്റെ ടെസ്റ്റ് ആവറേജ്. ഇംഗ്ലണ്ടിനെതിരെ ചെന്നൈയിലും ഓവലിലുമായിരുന്നു രോഹിതിന്റെ ശതകങ്ങൾ.

Advertising
Advertising

12 മത്സരങ്ങളിൽ നിന്ന് 748 റൺസാണ് കഴിഞ്ഞ വർഷം പന്ത് കണ്ടെത്തിയത്. 39.36 ആണ് ശരാശരി. 23 ഇന്നിങ്സുകളിൽ നിന്നായി വിക്കറ്റിന് പിന്നിൽ 39 പേരെ പുറത്താക്കാനും താരത്തിനായി. ഇംഗ്ലണ്ടിനും ന്യൂസിലൻഡിനുമെതിരായ ഹോം പരമ്പര വിജയങ്ങളിൽ ഇന്ത്യക്കായി നിർണായക പ്രകടനമാണ് സ്പിന്നർ ആർ അശ്വിൻ പുറത്തെടുത്തത്. ഒൻപത് മത്സരങ്ങളിൽ നിന്ന് 54 വിക്കറ്റുകൾ. ശരാശരി 16.64.

ഐസിസി ടെസ്റ്റ് ടീം: കെയ്ൻ വില്ല്യംസൻ, ദിമുത് കരുണരത്നെ, രോഹിത് ശർമ, മർനസ് ലബുഷെയ്ൻ, ജോ റൂട്ട്, ഫവദ് ആലം, ഋഷഭ് പന്ത്, ആർ അശ്വിൻ, കെയ്ൽ ജാമിസൻ, ഹസൻ അലി, ഷഹീൻ അഫ്രീദി.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News