ഇന്ത്യ-പാക് മത്സരം ജൂൺ ഒമ്പതിന് ന്യൂയോർക്കിൽ;ടി20 ലോകകപ്പ് ഷെഡ്യൂൾ പുറത്ത്

ഫൈനൽ ജൂൺ 29ന് ബർബഡോസിൽ

Update: 2024-01-05 15:26 GMT
Advertising

ടി20 ലോകകപ്പ് ഷെഡ്യൂൾ ഐസിസി പുറത്തുവിട്ടു. ജൂൺ ഒന്നിന് തുടങ്ങുന്ന ടൂർണമെൻറിൽ ഒമ്പതിന് ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടും. ന്യൂയോർക്കിലെ ലോംഗ് ഐലൻഡിലെ ന്യൂ നാസാവു കൗണ്ടി ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് അയൽക്കാർ തമ്മിലുള്ള പോര്. ഒമ്പത് വേദികളിലായി 55 മത്സരങ്ങളാണ് ഒമ്പതാമത് ലോകകപ്പിൽ നടക്കുക. വെസ്റ്റിൻഡീസും യുണൈറ്റഡ് സ്‌റ്റേറ്റ്‌സും സംയുക്തമായാണ് ടൂർണമെൻറിന് ആതിഥേയത്വം വഹിക്കുക. 41 മത്സരങ്ങൾ ആറു കരീബിയൻ ദീപുകളിൽ നടക്കും. ട്രിനിഡാഡ് ആൻഡ് ടൊബാഗോയിലും ഗയാനയിലുമായാണ് സെമിഫൈനൽ നടക്കുക. ജൂൺ 29ന് ബർബഡോസിൽ ഫൈനൽ നടക്കും.

ജൂൺ ഒന്നിന് നടക്കുന്ന ആദ്യ മത്സരത്തിൽ ആതിഥേയരായ യുഎസ്എ കാനഡയെ നേരിടും. നാലു ഗ്രൂപ്പുകളാണ് ടൂർണമെൻറിലുണ്ടാകുക. പാകിസ്താൻ, യുഎസ്എ, കാനഡ, അയർലൻഡ് എന്നീ ടീമുകൾക്കൊപ്പം എ ഗ്രൂപ്പിലാണ് ഇന്ത്യ.

ഗ്രൂപ്പ് ബിയിൽ ഇംഗ്ലണ്ട്, ആസ്‌ത്രേലിയ, നമീബിയ, സ്‌കോട്‌ലൻഡ്, ഒമാൻ എന്നിവ കളിക്കും. ന്യൂസിലൻഡ്, വെസ്റ്റിൻഡീസ്, അഫ്ഗാനിസ്ഥാൻ, ഉഗാണ്ട, പാപുവാ ന്യൂഗ്വിനിയ എന്നീ രാജ്യങ്ങൾ സി ഗ്രൂപ്പിലാണ്. ഡി ഗ്രൂപ്പിൽ ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ബംഗ്ലാദേശ്, നെതർലൻഡ്‌സ്, നേപ്പാൾ എന്നിവ കളിക്കും.

ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് ശേഷം ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്ന ടീമുകൾ സൂപ്പർ സിക്‌സിൽ കളിക്കും. തുടർന്ന് സെമിഫൈനലും ഫൈനലും നടക്കും. അമേരിക്കൻ നഗരങ്ങളായ ന്യൂയോർക്ക്, ഡള്ളാസ്, മിയാമി എന്നിവിടങ്ങളിലാണ് മത്സരം നടക്കുക. ആദ്യ ഘട്ടത്തിൽ ഇന്ത്യയുടെ മത്സരങ്ങളെല്ലാം അമേരിക്കയിലാണ് നടക്കുക. ജൂൺ അഞ്ചിന് അയർലൻഡിനെതിരെയാണ് നീലപ്പടയുടെ ആദ്യ മത്സരം. ശേഷം ഒമ്പതിന് പാകിസ്താനെ നേരിടും. പിന്നീട് 12ന് യുഎസ്സുമായും 15ന് കാനഡയുമായും കളിക്കും.

2024ലെ ഐസിസി പുരുഷ ടി20 ലോകകപ്പ് മത്സരങ്ങൾ

  • Sat, 1 June 2024 - USA v CANADA, Dallas
  • Sun, 2 June 2024 - WEST INDIES v PAPUA NEW GUINEA, Guyana
  • Sun, 2 June 2024 - NAMIBIA v OMAN, Barbados
  • Mon, 3 June 2024 - SL v SOUTH AFRICA, New York
  • Mon, 3 June 2024 - AFGHANISTAN v UGANDA, Guyana
  • Tue, 4 June 2024 - ENGLAND v SCOTLAND, Barbados
  • Tue, 4 June 2024 - NETHERLANDS v NEPAL, Dallas
  • Wed, 5 June 2024 - INDIA v IRELAND, New York
  • Wed, 5 June 2024 - PAPUA NEW GUINEA v UGANDA, Guyana
  • Wed, 5 June 2024 - AUSTRALIA v OMAN, Barbados
  • Thur, 6 June 2024 - USA v PAKISTAN, Dallas
  • Thur, 6 June 2024 - NAMIBIA v SCOTLAND, Barbados
  • Fri, 7 June 2024 - CANADA v IRELAND, New York
  • Fri, 7 June 2024 - NEW ZEALAND v AFGHANISTAN, Guyana
  • Fri, 7 June 2024 - SRI LANKA v BANGLADESH, Dallas
  • Sat, 8 June 2024 - NETHERLANDS v SOUTH AFRICA, New York
  • Sat, 8 June 2024 - AUSTRALIA v ENGLAND, Barbados
  • Sat, 8 June 2024 - WEST INDIES v UGANDA, Guyana
  • Sun, 9 June 2024 - INDIA v PAKISTAN, New York
  • Sun, 9 June 2024 - OMAN v SCOTLAND, Antigua
  • Mon, 10 June 2024 - SOUTH AFRICA v BANGLADESH, New York
  • Tue, 11 June 2024 - PAKISTAN v CANADA, New York
  • Tue, 11 June 2024 - SRI LANKA v NEPAL, Florida
  • Tue, 11 June 2024 - AUSTRALIA v NAMIBIA, Antigua
  • Wed, 12 June 2024 - USA v INDIA, New York
  • Wed, 12 June 2024 - WEST INDIES v NEW ZEALAND, Trinidad
  • Thur, 13 June 2024 - ENGLAND v OMAN, Antigua
  • Thur, 13 June 2024 - BANGLADESH v NETHERLANDS, St. Vincent
  • Thur, 13 June 2024 - AFGHANISTAN v PAPUA NEW GUINEA, Trinidad
  • Fri, 14 June 2024 - USA v IRELAND, Florida
  • Fri, 14 June 2024 - SOUTH AFRICA v NEPAL, St. Vincent
  • Fri, 14 June 2024 - NEW ZEALAND v UGANDA, Trinidad
  • Sat, 15 June 2024 - INDIA v CANADA, Florida
  • Sat, 15 June 2024 - NAMIBIA v ENGLAND, Antigua
  • Sat, 15 June 2024 - AUSTRALIA v SCOTLAND, St. Lucia
  • Sun, 16 June 2024 - PAKISTAN v IRELAND, Florida
  • Sun, 16 June 2024 - BANGLADESH v NEPAL, St. Vincent
  • Sun, 16 June 2024 - SRI LANKA v NETHERLANDS, St. Lucia
  • Mon, 17 June 2024 - NEW ZEALAND v PAPUA NEW GUINEA, Trinidad
  • Mon, 17 June 2024 - WEST INDIES v AFGHANISTAN, St. Lucia
  • Wed, 19 June 2024 - A2 v D1, Antigua
  • Wed, 19 June 2024 - B1 v C2, St. Lucia
  • Thur, 20 June 2024 - C1 v A1, Barbados
  • Thur, 20 June 2024 - B2 v D2, Antigua
  • Fri, 21 June 2024 - B1 v D1, St. Lucia
  • Fri, 21 June 2024 - A2 v C2, Barbados
  • Sat, 22 June 2024 - A1 v D2, Antigua
  • Sat, 22 June 2024 - C1 v B2, St. Vincent
  • Sun, 23 June 2024 - A2 v B1, Barbados
  • Sun, 23 June 2024 - C2 v D1, Antigua
  • Mon, 24 June 2024 - B2 v A1, St. Lucia
  • Mon, 24 June 2024 - C1 v D2, St. Vincent
  • Wed, 26 June 2024 - Semi 1, Guyana
  • Thur, 27 June 2024 - Semi 2, Trinidad
  • Sat, 29 June 2024 - Final, Barbados

ICC has released the Men's T20 World Cup 2024 schedule.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News