ഗ്രൗണ്ട് റെഡിയല്ല; ഇന്ത്യ ആസ്‌ത്രേലിയ മൂന്നാം ടെസ്റ്റ് ധരംശാലയില്‍ നിന്ന് മാറ്റി

മൂന്നാം ടെസ്റ്റിന് ഇന്ദോറിലെ ഹോൾക്കർ സ്‌റ്റേഡിയം വേദിയാകും

Update: 2023-02-13 09:18 GMT

dharamshala stadium

ന്യൂഡൽഹി: ഇന്ത്യ ആസ്‌ത്രേലിയ മൂന്നാം ടെസ്റ്റിന്റെ വേദിയിൽ മാറ്റം. മത്സരം നടക്കേണ്ടിയിരുന്ന ധരംശാലയിലെ സാചഹര്യങ്ങളും ഗ്രൗണ്ടും അനുകൂലമല്ലാത്തതിനാലാണ് വേദി മാറ്റിയത്. ഇതോടെ മൂന്നാം ടെസ്റ്റിന് ഇന്ദോറിലെ ഹോൾക്കർ സ്‌റ്റേഡിയം വേദിയാകും. മാർച്ച് ഒന്ന് മുതൽ അഞ്ച് വരെയാണ് മൂന്നാം ടെസ്റ്റ്.

Advertising
Advertising

കഠിനമായ ശൈത്യവും ഔട്ട്ഫീൽഡിൽ പുല്ലിന് വേണ്ടത്ര വളർച്ചയില്ലാത്തതുമാണ് വേദിമാറ്റത്തിന് കാരണമെന്ന് ബി.സി.സി.ഐ പ്രസ്താവനയിൽ അറിയിച്ചു. കൂടാതെ മൈതാനത്ത് അറ്റകുറ്റപ്പണികൾ നടക്കുന്നുമുണ്ട്. അറ്റകുറ്റപ്പണികള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. 

ഗ്രൗണ്ട് പരിശോധനക്ക് ശേഷം ക്യൂറേറ്റർ തപോഷ് ചാറ്റർജി ഞായറാഴ്ച സമർപ്പിച്ച റിപ്പോർട്ടിൽ ഔട്ട് ഫീൽഡ് ഒരു അന്താരാഷ്ട്ര മത്സരത്തിന് അനുയോജ്യമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News