ദേവ്ദത്ത് പടിക്കലിന് ടെസ്റ്റ് അരങ്ങേറ്റം; ടോസ് ഇംഗ്ലണ്ടിന്, ആദ്യം ബാറ്റ് ചെയ്യും

രജത് പടിദാറിനെ ഒഴിവാക്കിയാണ് ദേവ്ദത്തിനു അവസരം നല്‍കിയത്. ഹിമാചല്‍പ്രദേശിലെ ധരംശാല സ്റ്റേഡിയത്തിലാണ് മത്സരം.

Update: 2024-03-07 04:17 GMT
Editor : rishad | By : Web Desk
Advertising

ധരംശാല: ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുത്തു.

ഇന്ത്യക്കായി ദേവ്ദത്ത് പടിക്കല്‍ ടെസ്റ്റില്‍ അരങ്ങേറ്റം കുറിക്കും. രജത് പടിദാറിനെ ഒഴിവാക്കിയാണ് ദേവ്ദത്തിനു അവസരം നല്‍കിയത്. ഹിമാചല്‍പ്രദേശിലെ ധരംശാല സ്റ്റേഡിയത്തിലാണ് മത്സരം.

പരമ്പര നേരത്തേ 3-1ന് സ്വന്തമാക്കിയ ഇന്ത്യ ആധിപത്യം ഉറപ്പിക്കാനാണ് ഇറങ്ങുക. ഇംഗ്ലണ്ട് ആകട്ടെ ആദ്യ ടെസ്റ്റിലെ വിജയം ആവര്‍ത്തിക്കാന്‍ അവര്‍ക്ക് സാധിച്ചില്ല.

ആകാശ് ദീപിന് പകരമായി ജസ്പ്രീത് ബുംറയെയും ഉള്‍പ്പെടുത്തി. ഇംഗ്ലണ്ട് നിരയില്‍ ഒലീ റോബിന്‍സനു പകരം മാര്‍ക്ക് വുഡ് തിരിച്ചെത്തുന്നു എന്ന ഏക മാറ്റമാണുള്ളത്.

ഇന്ത്യയുടെ ആര്‍ അശ്വിന്‍, ഇംഗ്ലണ്ടിന്റെ ജോണി ബെയര്‍സ്‌റ്റോ എന്നിവര്‍ കരിയറിലെ നിര്‍ണായക ടെസ്റ്റിനാണ് ഇറങ്ങുന്നത്. ഇരുവര്‍ക്കും 100ാം ടെസ്റ്റ് പോരാട്ടമാണ്. 

ഇന്ത്യ: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, ശുഭ്മാന്‍ ഗില്‍, ദേവ്ദത്ത് പടിക്കല്‍, ധ്രുവ് ജുറേല്‍, സര്‍ഫറാസ് ഖാന്‍, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, കുല്‍ദീപ് യാദവ്, ജസ്പ്രിത് ബുംറ, മുഹമ്മദ് സിറാജ്.

ഇംഗ്ലണ്ട്: ബെന്‍ സ്‌റ്റോക്‌സ് (ക്യാപ്റ്റന്‍), സാക് ക്രൗളി, ബെന്‍ ഡുക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ജോണി ബെയര്‍സ്‌റ്റോ, ബെന്‍ ഫോക്‌സ്, ടോം ഹാര്‍ട്‌ലി, മാര്‍ക് വുഡ്, ഷൊയ്ബ് ബഷീര്‍, ജെയിംസ് ആന്‍ഡേഴ്‌സന്‍.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News