ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍: വെളിച്ചക്കുറവുമൂലം മത്സരം നിര്‍ത്തിവെച്ചു, ഇന്ത്യ മൂന്നിന് 146

ഓപ്പണർമാരായ രോഹിത് ശർമ്മയേയും ശുഭ്മാൻ ഗില്ലിനെയും പറഞ്ഞയച്ച് ന്യൂസിലാൻഡിന്റെ തിരിച്ചുവരവ്.

Update: 2021-06-20 02:06 GMT
Editor : rishad | By : Web Desk
Advertising

ലോകടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ മൂന്നാം ദിനമായ ഇന്ന് ഇന്ത്യ ബാറ്റിങ് പുനരാരംഭിക്കും. 3 വിക്കറ്റ് നഷ്ടത്തിൽ 146 റൺസെന്ന നിലയിലാണ് ഇന്ത്യ. 40 റൺസെടുത്ത് വിരാട് കോലിയും 22 റൺസുമായി അജിങ്ക്യ രഹാനയുമാണ് ക്രീസിൽ . ശുഭ്മാന്‍ ഗിൽ 28ഉം രോഹിത് ശർമ 34ഉം റൺസെടുത്ത് പുറത്തായി. ന്യൂസിലാന്റിനായി കെയ്ല്‍ ജാമീസണും നീല്‍ വാഗ്നറും ബോൾട്ടുമാണ് വിക്കറ്റ് നേടിയത്. മഴ മൂലം ആദ്യ ദിനം മത്സരം നടന്നിരുന്നില്ല. കളിക്ക് റിസവർവ് ദിനം അനുവദിച്ചിട്ടുണ്ട്..

ടോസ് നേടിയ ന്യൂസിലാൻഡ് ഇന്ത്യയെ ബാറ്റിങിനയക്കുകയായിരുന്നു. കരുതലോടെയാണ് ഓപ്പണർമാർ തുടങ്ങിയത്. 62 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കുകയും ചെയ്തു. എന്നാൽ ടീം സ്‌കോർ 62ൽ നിൽക്കെ ജാമിയേഴ്‌സൺ ന്യൂസിലാൻഡിന് ആദ്യ വിക്കറ്റ് നൽകി.

സ്‌കോർബോർഡിലേക്ക് ഒരു റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ശുഭ്മാൻ ഗില്ലും പുറത്തായതോടെ ഇന്ത്യ പരുങ്ങി. പിന്നീട് പരിക്കുകളൊന്നും കൂടാതെ ഇന്ത്യ ലഞ്ചിന് പിരിയുകയായിരുന്നു. ലഞ്ചിന് ശേഷം കോലിയും രഹാനെയും ശ്രദ്ധയോടെ ബാറ്റുവീശി. മഴ മൂലം ആദ്യ ദിവസത്തെ കളി ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിച്ചിരുന്നു. മത്സരത്തിൽ ഐസിസി റിസർവ് ഡേ പ്രഖ്യാപിച്ചിട്ടുള്ളതിനാൽ നഷ്ടപ്പെട്ട ദിവസത്തെ കളി അന്ന് നടക്കും. 

Tags:    

Editor - rishad

contributor

By - Web Desk

contributor

Similar News