പരമ്പര സ്വന്തമാക്കാൻ ഇന്ത്യ... ശക്തിതെളിയിക്കാൻ കിവീസ്; മൂന്നാം ടി20 ഇന്ന്

ഓരോ മത്സരവും ജയിച്ച് ഇരു ടീമുകളും 1-1 എന്ന സമനിലയിൽ ആയതിനാൽ ഇന്ന് ജയിക്കുന്നവർക്ക് പരമ്പര സ്വന്തമാക്കാം

Update: 2023-02-01 03:11 GMT
Editor : Dibin Gopan | By : Web Desk

മിച്ചർ സാന്റ്‌നർ, ഹർദിക്ക് പാണ്ഡ്യ

അഹമ്മദാബാദ്: ഇന്ത്യയും ന്യൂസിലാൻഡും തമ്മിലെ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലെ അവസാന മത്സരം ഇന്ന് അഹമ്മദാബാദിൽ നടക്കും. ഓരോ മത്സരവും ജയിച്ച് ഇരു ടീമുകളും 1-1 എന്ന സമനിലയിൽ ആയതിനാൽ ഇന്ന് ജയിക്കുന്നവർക്ക് പരമ്പര സ്വന്തമാക്കാം. ഏകദിന പരമ്പര കൈവിട്ടതിനാൽ ടി20 പരമ്പര ജയിച്ച് കളി അവസാനിപ്പിക്കാനാണ് ന്യൂസിലാൻഡ് ശ്രമിക്കുക.

പേസർമാരും സ്പിന്നർമാരും ഇരു ടീമുകളിലും ശക്താമാണെന്നിരിക്കെ ഫലം അപ്രവചനീയമാകും. സ്പിൻ സൗഹൃദ അന്തരീക്ഷമാണ് അഹമ്മദാബാദിലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ടീമിന്റെ ഭാഗമായിരുന്ന പേസർ മുകേഷ് ശർമ്മ രഞ്ജി ട്രോഫിയിലേക്ക് മടങ്ങിയത് ഇക്കാര്യം മുൻനിർത്തിയാണെന്നാണ് വിവരം.

Advertising
Advertising

യൂസ്വേന്ദ്ര ചാഹലും കുൽദീപ് യാദവും വാഷിങ്ടൺ സുന്ദറും ആദ്യ പതിനൊന്നിൽ ഉണ്ടാകും. അർഷ്ദീപിന് വീണ്ടും അവസരം ലഭിക്കുമോ എന്നും അറിയേണ്ടയിരിക്കുന്നു. ഓപ്പണർ സ്ഥാനത്തേക്ക് പൃഥ്വി ഷായുടെ പേര് പറയുന്നുണ്ടെങ്കിലും ഉറപ്പില്ല. അതേസമയം ന്യൂസിലാൻഡിന് ഇതൊരു സുവർണാവസരമാണ്.

സ്ഥിരം മുഖങ്ങളായ ട്രെൻഡ് ബൗൾട്ട്, കെയിൻ വില്യംസൺ, ടിം സൗത്തി എന്നിവരില്ലാതെയാണ് ന്യൂസിലാൻഡ് ഇന്ത്യയിൽ എത്തിയത്. ഇവരുടെ അഭാവത്തിൽ പരമ്പര നേടിയാൽ അഭിമാനിക്കാനുള്ള വകയാകും അത്. സാന്റ്നർ നയിക്കുന്ന ടീമിൽ ഒരുപിടി മികച്ച താരങ്ങളുണ്ട്. അതേസമയം കണക്കുകളിൽ ഇന്ത്യക്കാണ് മുൻതൂക്കം. ടീം ഇന്ത്യയും ന്യൂസിലൻഡും തമ്മിൽ ഇതുവരെ 26 രാജ്യാന്തര ടി20കളിലാണ് മുഖാമുഖം വന്നിട്ടുള്ളത്. ഇന്ത്യ 13 ഉം കിവികൾ 10 ഉം മത്സരങ്ങൾ വീതം ജയിച്ചപ്പോൾ ഒരു മത്സരത്തിൽ ഫലം സമനിലയായി.

Full View

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News