ആദ്യ ടി20; വെങ്കിടേഷ് അയ്യർക്ക് അരങ്ങേറ്റം, ഇന്ത്യക്കെതിരെ ന്യൂസിലൻഡ് ആദ്യം ബാറ്റുചെയ്യും

സീനിയർ താരങ്ങൾക്ക് വിശ്രമം നൽകി ഒരുസംഘം യുവതാരങ്ങളുമായാണ് ഇന്ത്യ ഇറങ്ങുന്നത്

Update: 2021-11-17 13:28 GMT
Editor : dibin | By : Web Desk
Advertising

ന്യൂസീലൻഡിനെതിരായ ആദ്യ ട്വന്റി 20 മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ ഫീൽഡിങ് തിരഞ്ഞെടുത്തു. ഇന്ത്യയ്ക്ക് വേണ്ടി വെങ്കടേഷ് അയ്യർ അരങ്ങേറ്റം കുറിയ്ക്കും.

ഇന്ത്യൻ ടീം: രോഹിത് ശർമ, കെ.എൽ.രാഹുൽ, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, ഋഷഭ് പന്ത്, വെങ്കടേഷ് അയ്യർ, അക്‌സർ പട്ടേൽ, രവിചന്ദ്ര അശ്വിൻ, ഭുവനേശ്വർ കുമാർ, ദീപക് ചാഹർ, മുഹമ്മദ് സിറാജ്

സീനിയർ താരങ്ങൾക്ക് വിശ്രമം നൽകി ഒരുസംഘം യുവതാരങ്ങളുമായാണ് ഇന്ത്യ ഇറങ്ങുന്നത്. നായകനായി രോഹിത് ശർമയും. വിരാട് കോലിയുടെ അഭാവത്തിൽ പലതവണ ഇന്ത്യയെ നയിച്ചിട്ടുണ്ടെങ്കിലും ട്വന്റി 20-യിൽ സ്ഥിരം നായകസ്ഥാനം കിട്ടിയശേഷം രോഹിത് ശർമയുടെ ആദ്യ പരമ്പരകൂടിയാണിത്.

ഇക്കഴിഞ്ഞ ഐ.പി.എലിൽ തിളങ്ങിയ ഓൾ റൗണ്ടർ വെങ്കിടേഷ് അയ്യർ, മുൻനിര ബാറ്റർ ഋതുരാജ് ഗെയ്ക്വാദ്, പേസ് ബൗളർമാരായ ഹർഷൽ പട്ടേൽ, ആവേശ് ഖാൻ എന്നിവർ ടീമിലെത്തി. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവർ കളിക്കാത്ത സാഹചര്യത്തിൽ മുഹമ്മദ് സിറാജ്, ദീപക് ചഹാർ എന്നിവരും ടീമിലെത്തി. രവീന്ദ്ര ജഡേജയുടെ അഭാവത്തിൽ ഇടംകൈയൻ സ്പിന്നർ അക്‌സർ പട്ടേലും ടീമിൽ ഇടംപിടിച്ചു.




India captain Rohit Sharma won the toss and elected to field in the first Twenty20 match against New Zealand. Venkatesh Iyer will make his debut for India.

Tags:    

Writer - dibin

contributor

Editor - dibin

contributor

By - Web Desk

contributor

Similar News