അമ്പമ്പോ എന്തൊരു ക്യാച്ച്; വിൻഡീസ് താരത്തെ ഔട്ടാക്കിയ സായ് സുദർശന്റെ ക്യാച്ചിൽ അമ്പരന്ന് ആരാധകർ- വീഡിയോ
10 റൺസെടുത്താണ് ജോൺ കാംപെൽ ഔട്ടായത്.
ന്യൂഡൽഹി: ഇന്ത്യ- വെസ്റ്റിൻഡീസ് ഡൽഹി ടെസ്റ്റിലെ രണ്ടാം ദിനത്തിലെ അവിശ്വസനീയ കാഴ്ചയായി സായ് സുദർശന്റെ ക്യാച്ച്. രവീന്ദ്ര ജഡേജ എറിഞ്ഞ എട്ടാം ഓവറിലായിരുന്നു സംഭവം. വിൻഡീസ് ഓപ്പണർ ജോൺ കാംപെല്ലിനെതിരെ ഇന്ത്യൻ നായകൻ ശുഭ്മാൻ ഗിൽ ഷോട്ട് ലെഗിൽ ഫീൽഡിങിനായി സായ് സുദർശനെ വിന്യസിച്ചു. ജഡേജ എറിഞ്ഞ ഓവറിലെ രണ്ടാം പന്തില്ർ സ്വീപ് ഷോട്ട് കളിക്കാൻ ശ്രമിച്ച കാംപ്ബെല്ലിന് പക്ഷെ പിഴച്ചു. പവർഫുൾ ഷോട്ട് നേരെ ചെന്നുപതിച്ചത് ഷോട്ട് ലെഗിൽ ഫീൽഡ് ചെയ്യുകയായിരുന്ന സായ് സുദർശന്റെ ദേഹത്ത്. നെഞ്ചിനുനേരെ വന്ന അടി കൈ കൊണ്ട് തടുക്കാൻ ശ്രമിക്കുന്നതിനിടെ താരം പന്തു വീഴാതെ കൈയിലൊതുക്കുകയായിരുന്നു.
SAI SUDHARSAN WITH A SPECTACULAR CATCH. 🤯pic.twitter.com/OsWITs9vIH
— Mufaddal Vohra (@mufaddal_vohra) October 11, 2025
സായ് ക്യാച്ചെടുത്തതോടെ ഒരു നിമിഷം കാംമ്പെല്ലിന് പോലും വിശ്വസിക്കാനായില്ല. ഡഗ്ഔട്ടിലിരുന്ന കോച്ച് ഗൗതം ഗംഭീറും ബോളിങ് കോച്ച് മോണി മോർക്കലും പുഞ്ചിരിയോടെയാണ് ഈ ദൃശ്യം കണ്ടത്. ഫീൽഡിംഗ് കോച്ച് ടി ദിലീപും ക്യാച്ചെടുത്ത സായ് കിഷോറിനെ അഭിനന്ദിച്ചു. അതേസമയമം ക്യാച്ചെടുക്കാൻ ശ്രമിക്കുന്നതിനിടെ 23 കാരന്റെ കൈക്ക് പരിക്കേറ്റത് ഇന്ത്യക്ക് തിരിച്ചടിയായി. മെഡിക്കൽ ടീം എത്തി താരത്തെ പരിശോധിച്ചു.
ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 518 റൺസെടുത്ത് ഡിക്ലയർ ചെയ്തതിന് പിന്നാലെയാണ് രണ്ടാം സെഷനിൽ വിൻഡീസ് ബാറ്റിംഗിനിറങ്ങിയത്. രണ്ടാംദിനം സ്റ്റമ്പെടുക്കുമ്പോൾ 140-4 എന്ന നിലയിലാണ് സന്ദർശകർ. 31 റൺസുമായി ഷായ് ഹോപ്പും 14 റൺസുമായി ടെവിൻ ഇംലാചുമാണ് ക്രീസിൽ. ഇന്ത്യക്കായി രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റ് വീഴ്ത്തി.