ഇന്ത്യൻ വനിതകൾക്ക് ജയം: ഇംഗ്ലണ്ടിനെ തോല്പിച്ചത് 4 വിക്കറ്റുകൾക്ക്.
ലണ്ടൻ : ഇംഗ്ലണ്ടിനെതിരായ ഏകദിനപരമ്പരയിൽ ഇന്ത്യൻ വനിതകൾക്ക് നാലുവിക്കറ്റ് ജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ടീം ആറ് വിക്കറ്റ് നഷ്ടത്തിൽ 258 റൺസ് സ്കോർ ചെയ്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 48 ഓവറിൽ ലക്ഷ്യം മറികടക്കുകയായിരുന്നു. ഒരു സിക്സും മൂന്നു ഫോറുമായി 64 പന്തിൽ 62 റൺസ് നേടി പുറത്താകാതെ നിന്ന ദീപ്തി ശർമ്മയാണ് ഇന്ത്യൻ ടീമിന്റെ വിജയ ശില്പി. 54 പന്തിൽ 48 റൺസ് നേടിയ ജെമിമിയ റോഡ്രിഗസും മികച്ച് പ്രകടനം കാഴ്ച വെച്ചൂ.
ഇംഗ്ലണ്ട് നിരയിൽ 83 റൺസ് നേടിയ സോഫിയ ഡങ്ക്ളീയാണ് ടോപ് സ്‌കോറർ. ആലിസ് റിച്ചാർഡ്‌സ് (53) നാറ്റ് സേവർ ബ്രണ്ട് (41) എന്നിവരും തിളങ്ങി. ഇന്ത്യക്കായി സ്നേഹ റാണയും, ക്രാന്തി ഗൗടും രണ്ട് വീതം വിക്കറ്റുകൾ നേടി.
28ാം ഓവറിൽ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ പുറത്തായ ശേഷം ക്രീസിലിറങ്ങിയ ദീപ്തി ശർമ്മയും ജെമീമ റോഡ്രിഗസും ചേർന്ന് നേടിയ 90 റൺസിന്റെ കൂട്ടുകെട്ടാണ് ഇന്ത്യൻ വനിതാ ടീമിനെ വിജയത്തിലേക്ക് നയിച്ചത്. ഇംഗ്ലണ്ട് ബോളിങ് നിരയിൽ രണ്ട് വിക്കെറ്റെടുത്ത ചാർളി ഡീനാണ് പ്രതീക്ഷ നൽകിയത്.
മൂന്ന് മത്സരങ്ങളുടെ ഏകദിനപരമ്പരയിൽ 1-0 ത്തിന് മുന്നിൽ എത്തി. പരമ്പരയിലെ അടുത്ത മത്സരം ജൂലൈ 19 ശനിയാഴ്ച്ച ലോർഡ്‌സിൽ വെച്ചാണ് നടക്കുന്നത്.