'ടി20 ഫോർമാറ്റ് ഉപേക്ഷിച്ചിട്ടില്ല, തിരിച്ചുവരും' -രോഹിത് ശർമ

ശ്രീലങ്കയ്‌ക്കെതിരായ ടി20 മത്സരങ്ങളിലൊന്നിൽ പോലും രോഹിത് കളിച്ചിരുന്നില്ല. ഇതിനെതുടർന്നാണ് താരം ടി20 ഫോർമാറ്റിൽ നിന്ന് പൂർണമായും മാറി നിൽക്കുന്നു എന്ന വാർത്ത പരന്നത്

Update: 2023-01-09 15:28 GMT
Editor : abs | By : Web Desk

Rohit Sharma

സീനിയർ താരങ്ങൾക്ക് ടി20 മാച്ചുകളിൽ ബിസിസിഐ വിശ്രമം നൽകുന്നുണ്ട്. അപ്പോഴൊക്കെ ക്യാപ്റ്റൻ രോഹിത് ശർമ ടി20 ഫോർമാറ്റ് ക്രിക്കറ്റ് നിർത്തിയോ എന്ന ചോദ്യമാണ് പ്രധാനമായും ഉയരാറുള്ളത്. എന്നാൽ ഇതിന് താരം തന്നെ മറുപടി പറഞ്ഞിരിക്കുകയാണിപ്പോൾ. ടി20 മത്സരങ്ങൾ കളിക്കില്ല എന്ന് തീരുമാനിച്ചിട്ടില്ല, വിശ്രമം ആവശ്യമുള്ളതുകൊണ്ട് മാത്രമാണ് മാറിനിൽക്കുന്നതെന്നും താരം പറഞ്ഞു. ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്ക് മുന്നോടിയായുള്ള പത്രസമ്മേളനത്തിലാണ് താരം ഇങ്ങനെ പറഞ്ഞത്.

''ഞാൻ ട്വന്റി 20 ക്രിക്കറ്റിൽ നിന്ന് മാറിനിൽക്കാൻ ഉദ്ദേശിക്കുന്നില്ല. തുടർച്ചയായി വരുന്ന എല്ലാ മത്സരങ്ങളിലും കളിക്കുക എന്നത് പ്രാവർത്തികമല്ല. വിശ്രമം അത്യാവശ്യമാണ്. ന്യൂസീലൻഡിനെതിരേ മൂന്ന് ടി20 മത്സരങ്ങളടങ്ങിയ പരമ്പര വരുന്നുണ്ട്. ഐ.പി.എല്ലിന് ശേഷം എന്താണ് സംഭവിക്കുന്നതെന്ന് നോക്കാം''. - രോഹിത് പറഞ്ഞു.

Advertising
Advertising

ശ്രീലങ്കയ്‌ക്കെതിരായ ടി20 മത്സരങ്ങളിലൊന്നിൽ പോലും രോഹിത് കളിച്ചിരുന്നില്ല. ഇതിനെതുടർന്നാണ് താരം ടി20 ഫോർമാറ്റിൽ നിന്ന് പൂർണമായും മാറി നിൽക്കുന്നു എന്ന വാർത്ത പരന്നത്. വിരാട് കോഹ് ലിയും കെ.എൽ രാഹുലും ടി20 കളിച്ചിരുന്നില്ല.  ഹർദിക് പാണ്ഡ്യയുടെ ക്യാപ്റ്റൻസിയിൽ ഇന്ത്യയുടെ ടി20 ടീം മിന്നും ഫോമിലാണ്. ശ്രീലങ്കയ്‌ക്കെതിരായ പരമ്പര 2-1 ന് ഇന്ത്യ നേടുകയും ചെയ്തു. ഹർദികിനെ ടി20 ടീമിന്റെ സ്ഥിരം നായകനായി ബിസിസിഐ പരിഗണിക്കുന്നുമുണ്ട്.


Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News