രാജസ്ഥാന് 155 റണ്‍സിന്‍റെ വിജയലക്ഷ്യം

ശ്രേയസ് അയ്യര്‍ തിളങ്ങി

Update: 2021-09-25 12:45 GMT

ഐ.പി.എല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് 155 റണ്‍സിന്‍റെ വിജയലക്ഷ്യം.  ഡല്‍ഹി നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 154 റണ്‍സെടുത്തത്.  43 റണ്‍സെടുത്ത ശ്രേയസ് അയ്യരാണ് ഡല്‍ഹി നിരയിലെ ടോപ്സ്കോറര്‍. ഡല്‍ഹിക്കായി ഷിംറോണ്‍ ഹെറ്റ്മെയര്‍ 28 റണ്‍സും ക്യാപ്റ്റന്‍ ഋഷബ് പന്ത് 23 റണ്‍സുമെടുത്തു.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഡല്‍ഹിക്ക് ഓപ്പണര്‍മാരായ ശിഖര്‍ ധവാനേയും പ്രിഥ്വിഷായേയും വേഗത്തില്‍ നഷ്ടമായി. ശിഖര്‍ ധവാന്‍ എട്ടും പ്രിഥ്വി ഷാ പത്തും റണ്‍സെടുത്ത് പുറത്തായി. പിന്നീട് ക്രീസിലെത്തിയ ശ്രേയസ് അയ്യര്‍ നടത്തിയ പ്രകടനമാണ് ഡല്‍ഹിക്ക് മാന്യമായ സ്കോര്‍ സമ്മാനിച്ചത്. രണ്ട് സിക്സും ഒരു ഫോറുമടക്കമാണ് ശ്രേയസ് 43 റണ്‍സെടുത്തത്. രാജസ്ഥാന് വേണ്ടി മുസ്തഫ്സിര്‍ റഹമാന്‍ 22 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ചേതന്‍ സക്കറിയ 33 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ 15 റണ്‍സെടുക്കുന്നുതിനിടെ രാജസ്ഥാന് രണ്ട് വിക്കറ്റുകള്‍ നഷ്ടമായി.



Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Sports Desk

contributor

Similar News