അശ്വമേധം; രാജസ്ഥാന് ഭേദപ്പെട്ട സ്കോര്‍

അശ്വിൻ 38 പന്തിൽ നിന്ന് രണ്ട് സിക്‌സുകളുടേയും അഞ്ച് ഫോറുകളുടേയും അകമ്പടിയിൽ അര്‍ധസെഞ്ച്വറി തികച്ചു

Update: 2022-05-11 16:03 GMT
Advertising

മുംബൈ: അർധ സെഞ്ച്വറിയുമായി  രവിചന്ദ്ര അശ്വിനും 48 റണ്‍സുമായി  ദേവദത്ത് പടിക്കലും തിളങ്ങിയപ്പോൾ ഡൽഹി ക്യാപിറ്റൽസിനെതിരെ രാജസ്ഥാൻ റോയൽസിന് ഭേദപ്പെട്ട സ്‌കോർ. നിശ്ചിത 20 ഓവറിൽ രാജസ്ഥാൻ ആറ് വിക്കറ്റ് നഷ്ടത്തിൽ 160 റൺസെടുത്തു. അശ്വിൻ 38 പന്തിൽ നിന്ന് രണ്ട് സിക്‌സുകളുടേയും അഞ്ച് ഫോറുകളുടേയും അകമ്പടിയിൽ 50 റൺസെടുത്തു. പടിക്കൽ 30  പന്തിൽ  നിന്ന് രണ്ട് സിക്‌സുകളുടേയും ആറ് ഫോറുകളുടേയും അകമ്പടിയിൽ 48 റൺസെടുത്തു പുറത്തായി. ഡൽഹിക്കായി മിച്ചൽ മാർഷും ആന്‍ഡ്രിച്ച് നോര്‍ക്കേയും ചേതന്‍ സകരിയയും  രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മത്സരത്തിൽ ടോസ് നേടിയ ഡൽഹി രാജസ്ഥാനെ ബാറ്റിംഗിനയക്കുകയായിരുന്നു. മൂന്നാം ഓവറിൽ രാജസ്ഥാന്‍റെ തുറുപ്പ് ചീട്ട് ജോസ് ബട്‌ലറെ കൂടാരം കയറ്റി ചേതൻ സകരിയയാണ് ഡൽഹിക്ക് ആദ്യ ബ്രേക്ക് ത്രൂ നൽകിയത്. പിന്നീട് ക്രീസിലെത്തിയ അശ്വിൻ പതിയെ ടീം സ്‌കോർ ഉയർത്തി. ആദ്യ പത്തോവറുകളിൽ ഇഴഞ്ഞു നീങ്ങിയ രാജസ്ഥാൻ സ്‌കോറിനെ അവസാന ഓവറുകളിൽ തകർത്തടിച്ച ദേവദത്ത് പടിക്കലാണ് ഭേദപ്പെട്ട നിലയിലെത്തിച്ചത്.  വെറും ആറ് റൺസ് മാത്രമെടുത്ത് പുറത്തായ ക്യാപ്റ്റൻ സംഞ്ജു സാംസൺ ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News