ഗ്യാലറിയിലേക്കടിച്ച പന്ത് മോഷ്ടിക്കാൻ ശ്രമം; കൊൽക്കത്തൻ ആരാധകന് പിന്നീട് സംഭവിച്ചത്-വീഡിയോ

മോഷ്ടിക്കാൻ ശ്രമിച്ചതിന് ആരാധകനെ പിന്നീട് ഗ്യാലറിയിൽ നിന്ന് പുറത്താക്കുന്നതും ദൃശ്യങ്ങളിൽ കാണാം

Update: 2024-05-14 09:38 GMT
Editor : Sharafudheen TK | By : Sports Desk

കൊൽക്കത്ത: ഐപിഎല്ലിൽ മത്സരത്തിനിടെ ഗ്യാലറിയിലേക്കെത്തിയ പന്ത് വിദഗ്ധമായി മോഷ്ടിക്കാൻ ശ്രമിച്ച് ആരാധകൻ. ഈഡൻ ഗാർഡനിൽ നടന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെയായിരുന്നു സംഭവം. ഗ്യാലറിയിലേക്ക് സിക്‌സർ പറത്തിയ പന്ത് തിരികെ എറിഞ്ഞു നൽകാതെ കൈവശം വെക്കാനാണ് ശ്രമിച്ചത്. പാന്റ്‌സിനുള്ളിലാണ് താരം പന്ത് ഒളിപ്പിച്ചത്. എന്നാൽ സമീപത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ ഇതു കാണുകയും പന്ത് തിരികെ വാങ്ങുകയുമായിരുന്നു. സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ വൈറലായി. പന്ത് മോഷ്ടിക്കാൻ ശ്രമിച്ചതിന് യുവ ആരാധകനെ പിന്നീട് ഗ്യാലറിയിൽ നിന്ന് പുറത്താക്കുന്നതും ദൃശ്യങ്ങളിൽ കാണാം. യുവാവിനെ പൊലീസ് മർദ്ദിക്കുകയും ചെയ്തു.

Advertising
Advertising

മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ 18 റൺസിന് കൊൽക്കത്ത വിജയം നേടിയിരുന്നു. മഴമൂലം 16 ഓവറാക്കി വെട്ടി ചുരുക്കിയ മത്സരത്തിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 157 റൺസാണ് കെകെആർ നേടിയത്. മറുപടി ബാറ്റിങിനിറങ്ങിയ ഹാർദിക് പാണ്ഡ്യയ്ക്കും സംഘത്തിനും എട്ട് വിക്കറ്റ് നഷ്ടത്തിൽ 139 റൺസെടുക്കാനേ ആയുള്ളൂ. നിലവിൽ പ്ലേഓഫ് ഉറപ്പിച്ച കൊൽക്കത്ത പോയന്റ് ടേബിളിൽ ഒന്നാം സ്ഥാനത്താണ്.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News