'ഡബിൾ ഹാട്രിക്കുമായി കർട്ടിസ്';നെതർലൻഡിനെ തകർത്ത് അയർലൻഡ്

യുഎഇയിലും ഒമാനിലുമായി ആരംഭിച്ച ട്വന്റി20 ലോകകപ്പ് യോഗ്യതാ റൗണ്ടിലാണ് കാംഫറിന്റെ വിസ്മയ പ്രകടനം

Update: 2021-10-18 14:20 GMT
Editor : dibin | By : Web Desk
Advertising

ലോകകപ്പ് യോഗ്യത മത്സരത്തിൽ നെതർലൻഡിനെ ഏഴു വിക്കറ്റിന് തകർത്ത് അയർലൻഡ്. തുടർച്ചയായി നാലു പന്തുകളിൽ നാലു വിക്കറ്റെടുത്ത കർട്ടിസ് കാംഫറിന്റെ പ്രകടനമാണ് അയർലൻഡിന് വിജയം സമ്മാനിച്ചത്. രാജ്യാന്തര ട്വന്റി20യിൽ ഇതുവരെ ശ്രീലങ്കൻ താരം ലസിത് മലിംഗ, അഫ്ഗാനിസ്ഥാൻ സ്പിന്നർ റാഷിദ് ഖാൻ എന്നിവർക്കു മാത്രം സാധ്യമായ നേട്ടമാണ് അയർലൻഡ് താരം കർട്ടിസ് കാംഫർ നേടിയത്.

യുഎഇയിലും ഒമാനിലുമായി ആരംഭിച്ച ട്വന്റി20 ലോകകപ്പ് യോഗ്യതാ റൗണ്ടിലാണ് കാംഫറിന്റെ വിസ്മയ പ്രകടനം. മത്സരത്തിൽ നെതർലൻഡ് ഉയർത്തിയ 107 റൺസ് വിജയലക്ഷ്യം പിന്തുടർന്ന അയർലൻഡ് 29 ബോളും 7 വിക്കറ്റും കൈവശം വെച്ച് മറികടന്നു.

ആദ്യം ബാറ്റുചെയ്ത നെതർലൻഡ് നിരയിൽ 51 റൺസെടുത്ത മാക്സ് ഒദോഡിന് മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. നെതർലാൻഡിനായി മാർക് അദെയ്ര് മൂന്നും ജോഷ്വാ ലിറ്റിൽ ഒരു വിക്കറ്റും നേടി. അയർലൻഡ് നിരയിൽ പോൾ സ്്റ്റിർലിങും, ഗാരത്ത് ഡെൽനയും പുറത്തെടുത്ത പ്രകടനമാണ് അയർലൻഡിന് അനായാസ വിജയം സമ്മാനിച്ചത്. നെതർലൻഡിനായി ഫ്രെഡ് ക്ലാസൻ,ബ്രാൻഡൻ ഗ്ലോവർ, പീറ്റർ സീലർ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. ജയത്തോടെ ഗ്രൂപ്പ് എയിൽ അയർലൻഡ് ഒന്നാമതെത്തി.

Tags:    

Writer - dibin

contributor

Editor - dibin

contributor

By - Web Desk

contributor

Similar News