പരിക്ക്; ജേസൺ റോയ്ക്ക് പകരം ജെയിംസ് വിൻസിനെ ടീമിലെത്തിച്ച് ഇംഗ്ലണ്ട്‌

ബുധനാഴ്ച ന്യൂസിലൻഡുമായി ആദ്യ സെമിഫൈനലിൽ ഇംഗ്ലണ്ട് ഏറ്റുമുട്ടും.

Update: 2021-11-08 13:49 GMT
Editor : Nidhin | By : Web Desk

ട്വന്റി-20 ലോകകപ്പ് മത്സരങ്ങളിൽ ഇംഗ്ലണ്ടിന് സെമി ഫൈനലിലെത്താനായെങ്കിലും സൂപ്പർ 12 മത്സരങ്ങൾക്കിടെ അവരുടെ സൂപ്പർ താരം ജേസൺ റോയ്ക്ക് പരിക്കേറ്റത് ആരാധകരെ നിരാശപ്പെടുത്തിയിരുന്നു. വെള്ളിയാഴ്ച ദക്ഷിണാഫ്രിക്കയുമായുള്ള മത്സരത്തിനിടെയാണ് താരത്തിന് കാലിന് പരിക്കേറ്റത്. സെമി ഫൈനൽ മത്സരത്തിൽ താരം തിരിച്ചെത്തുമെന്ന് പ്രതീക്ഷയുണ്ടായിരുന്നെങ്കിലും അതുണ്ടാകില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ട്വന്റി-20 ലോകകപ്പിലെ ഇനിയുള്ള മത്സരം അദ്ദേഹത്തിന് നഷ്ടമാകും.

ജേസൺ റോയ്ക്ക് പകരം ജെയിംസ് വിൻസിനെ ടീമിലെടുത്തിരിക്കുകയാണ് ഇംഗ്ലണ്ട്. കോവിഡ് പ്രോട്ടോക്കോൾ പ്രകാരം ഇംഗ്ലണ്ടിന്റെ റിസർവ് നിരയിൽ വിൻസുണ്ടായിരുന്നു. 13 ടെസ്റ്റുകളും 19 ഏകദിനങ്ങളും 13 ട്വന്റി-20കളിലും ഇതുവരെ വിൻസ് ഇംഗ്ലണ്ടിന്റെ ജേഴ്‌സി അണിഞ്ഞിട്ടുണ്ട്.

ബുധനാഴ്ച ന്യൂസിലൻഡുമായി ആദ്യ സെമിഫൈനലിൽ ഇംഗ്ലണ്ട് ഏറ്റുമുട്ടും. അതേസമയം സൂപ്പർ 12 മത്സരങ്ങളിലെ അവസാന മത്സരത്തിൽ ഇന്ത്യ ഇന്ന നമീബിയയെ നേരിടും. ഇരുടീമുകളും പുറത്തായതിനാൽ മത്സരഫലത്തിന് പ്രസക്തിയില്ല.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News