മാരക ബൗളിങുമായി 'ബുംറ- 2'; അയർലാൻഡ് വിയർക്കും

പരിക്ക് കാരണം ഒരുവർഷക്കാലം ബുംറ ഇന്ത്യൻ ടീമിൽ ഇല്ലായിരുന്നു. താരത്തിന്റെ അഭാവം പല മത്സരങ്ങളിലും ഇന്ത്യയെ ബാധിച്ചു.

Update: 2023-08-17 05:14 GMT

ലണ്ടൻ: മൂന്ന് ടി20 മത്സരങ്ങളെ അയർലാൻഡിനെതിരെയുള്ളൂവെങ്കിലും ഇന്ത്യൻ ആരാധകർ ഏറെ ആകാംക്ഷാപൂർവം നോക്കിക്കാണുന്ന പരമ്പരയാണിത്. ജസ്പ്രീത് ബുംറയുടെ മടങ്ങിവരവാണ് ഏറ്റവും പ്രധാനം.

പരിക്ക് കാരണം ഒരുവർഷക്കാലം ബുംറ ഇന്ത്യൻ ടീമിൽ ഇല്ലായിരുന്നു. താരത്തിന്റെ അഭാവം പല മത്സരങ്ങളിലും ഇന്ത്യയെ ബാധിച്ചു. നാഥനില്ലാത്ത അവസ്ഥയായിരുന്നു ഇന്ത്യൻ ബൗളിങ്. എന്നാൽ അയർലാൻഡിനെതിരെ ബുംറ എത്തുമ്പോൾ ഇന്ത്യൻ ക്യാമ്പിന് സന്തോഷം. നായകനായാണ് ബുംറയുടെ വരവ്. അയർലാൻഡിൽ എത്തിയ ടീം ഇന്ത്യ പരിശീലിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.

ബുംറയായിരുന്നു ഇവിടെയും ഹൈലൈറ്റ്. നെറ്റ്‌സിൽ ബുംറയുടെ പന്തുകൾ നേരിടാൻ ബാറ്റർമാർ നന്നായി വിയർക്കുന്നുണ്ടായിരുന്നു. ബുംറയുടെ തനത് ശൈലിയുള്ള യോർക്കറുകളും ബൗൺസുകളും തിരിച്ചെത്തിയതിന്റെ സന്തോഷത്തിലാണ് ആരാധകർ. വെള്ളിയാഴ്ചയാണ് പരമ്പരയിലെ ആദ്യ മത്സരം. ഇന്ത്യൻ സമയം വൈകീട്ട് ഡബ്ലിനിലാണ് കളി ആരംഭിക്കുക. ആഗസ്റ്റ് 18,20,23 തിയതികളിലാണ് മത്സരങ്ങൾ.

Advertising
Advertising

പുതിയ ടീമാണ് ഇന്ത്യക്കായി അയർലാൻഡിലേക്ക് പറക്കുന്നത്. ഋതുരാജ് ഗെയിക്‌വാദാണ് ടീമിന്റെ ഉപനായകൻ. വിൻഡീസിനെതിരായ പരമ്പര തോറ്റതിന്റെ ക്ഷീണം ഇന്ത്യൻ കാമ്പിലുണ്ട്. അത് മറികടക്കാൻ അയർലാൻഡിനെ സമ്പൂർണമായി പരാജയപ്പെടുത്തേണ്ടിവരും. ശേഷം ഏഷ്യാകപ്പാണ് ഇന്ത്യക്ക് മുന്നിലുള്ളത്. പിന്നാലെ ഏകദിന ലോകകപ്പും വരുന്നു.

Watch Video

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News