ഇന്ത്യക്ക് ആശ്വാസം: ദക്ഷിണാഫ്രിക്കയ്ക്കായി പന്തെറിയാൻ റബാദ ഇല്ല

ജോലി ഭാരം കണക്കിലെടുത്ത് താരത്തിന് ലീവ് അനുവദിക്കുകയായിരുന്നു. അടുത്ത മാസം ന്യൂസിലാൻഡിനെതിരെ ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരക്ക് മാനസികമായി തയ്യാറെടുക്കാൻ വേണ്ടിയാണ് റബാദക്ക് വിശ്രമം അനുവദിച്ചത്.

Update: 2022-01-18 15:27 GMT

ഇന്ത്യക്കെതിരെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കൻ ടീമിൽ നിന്നും പേസ് ബൗളർ കാഗിസോ റബാദയെ ഒഴിവാക്കി. ജോലി ഭാരം കണക്കിലെടുത്ത് താരത്തിന് ലീവ് അനുവദിക്കുകയായിരുന്നു. അടുത്ത മാസം ന്യൂസിലാൻഡിനെതിരെ ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരക്ക് മാനസികമായി തയ്യാറെടുക്കാൻ വേണ്ടിയാണ് റബാദക്ക് വിശ്രമം അനുവദിച്ചത്. 

അതേസമയം റബാദയുടെ പകരക്കാരെ തീരുമാനിച്ചിട്ടില്ല. ഒമിക്രോൺ പശ്ചാതലത്തിൽ ബയോബബ്ൾ സംരക്ഷണമാണ് കളിക്കാർക്ക് ഒരുക്കിയിരുക്കുന്നത്. അതിനാൽ പുതിയൊരാളെ ടീമിലെടുക്കുക ബുദ്ധിമുട്ടാണ്. ടെസ്റ്റ് പരമ്പരയിൽ ഭാഗമായിരുന്ന ജോർജ് ലിൻഡെയോട് തുടരാൻ ആവശ്യപ്പെട്ടിട്ടുണ്ട്. എക്‌സ്ട്രാ സ്പിൻ ബൗളർ എന്ന നിലയ്ക്കാണ് ലിൻഡയെ ടീമിൽ നിലനിർത്തിയിരുന്ന്. അതേസമയം ഇന്ത്യക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ദക്ഷിണാഫ്രിക്ക.

Advertising
Advertising

അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച് പരിചയമില്ലാത്തവരായിട്ടും ഇന്ത്യയെ പോലൊരു വമ്പൻ ടീമിനെ തോൽപിച്ചത് ദക്ഷിണാഫ്രിക്ക നൽകുന്ന ഊർജം ചില്ലറയല്ല. അതേസമയം ലോകേഷ് രാഹുലാണ് ഇന്ത്യയെ നയിക്കുന്നത്. പരിക്കേറ്റ രോഹിത് ശർമ്മയ്ക്ക് പകരക്കാരനായാണ് ലോകേഷ് രാഹുൽ ടീമിനെ നയിക്കുന്നത്.

ക്യാപ്റ്റൻസി ഭാരമെല്ലാം അഴിച്ചുവെച്ച് വിരാട് കോഹ്‌ലി ഇറങ്ങുന്ന ആദ്യ മത്സരം കൂടിയാണിത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം നാളെ പാളിൽ നടക്കും. ഇന്ത്യൻ സമയം ഉച്ച തിരിഞ്ഞ് 2നാണ് മത്സരം ആരംഭിക്കുക. രണ്ടാം ഏകദിനം വെള്ളിയാഴ്ച അതേ വേദിയിൽ നടക്കും. മൂന്നാം ഏകദിനം ശനിയാഴ്ച കേപ്ടൗണിലാണ്. 

Kagiso Rabada "Released", South Africa Announce Updated Squad For India ODIs

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News