'സഞ്ജുവിൽ നിന്ന് ഒത്തിരി പ്രതീക്ഷിച്ചു, ഒന്നും സംഭവിച്ചില്ല': നിരാശ തുറന്നുപറഞ്ഞ് കംറാൻ അക്മൽ

സഞ്ജു നിരാശപ്പെടുത്തിയെന്നാണ് കംറാൻ അക്മൽ തുറന്നു പറയുന്നത്. സഞ്ജുവിൽ നിന്ന് ഒത്തിരി പ്രതീക്ഷിച്ചിരുന്നുവെന്നും എന്നാൽ പ്രതീക്ഷക്കൊത്ത പ്രകടനം ഉണ്ടായില്ലെന്നും പറയുകയാണ് അക്മൽ.

Update: 2021-07-31 14:18 GMT

ഇക്കഴിഞ്ഞ ശ്രീലങ്കൻ പരമ്പര മലയാളി താരം സഞ്ജു വി സാംസണെ സംബന്ധിച്ചിടത്തോളം നിരാശപ്പെടുത്തുന്നതായിരുന്നു, പ്രത്യേകിച്ച് ലോകകപ്പ് ടി20 അടുത്ത് എത്തി നില്‍ക്കെ. ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിൽ മികവ് പുലർത്തുകയാണെങ്കിൽ വരുന്ന ലോകകപ്പ് ടി20യിൽ ഇന്ത്യൻ ടീമിൽ സഞ്ജുവിന്റെ സ്ഥാനം ഉറപ്പായിരുന്നു.

എന്നാൽ മികച്ച പ്രകടനം സഞ്ജുവില്‍ നിന്നുണ്ടായില്ല. സഞ്ജു നിരാശപ്പെടുത്തിയെന്ന് പറയുന്നവരിൽ പല പ്രമുഖരുമുണ്ട്. അതിലൊരാളാണ് മുൻ പാക് താരം കംറാൻ അക്മൽ. സഞ്ജു നിരാശപ്പെടുത്തിയെന്നാണ് കംറാൻ അക്മൽ പറയുന്നത്. സഞ്ജുവിൽ നിന്ന് ഒത്തിരി പ്രതീക്ഷിച്ചിരുന്നുവെന്നും എന്നാൽ പ്രതീക്ഷക്കൊത്ത പ്രകടനം ഉണ്ടായില്ലെന്നും പറയുകയാണ് അക്മൽ.

Advertising
Advertising

ഐപിഎല്ലിൽ മൂന്ന് സെഞ്ച്വറികളും ആഭ്യന്തര ക്രിക്കറ്റിൽ മതിയായ അനുഭവസമ്പത്തമുള്ളയാളാണ് സഞ്ജു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം അനുയോജ്യനായ കളിക്കാരനാണ് അദ്ദേഹം. സമ്മർദ ഘട്ടങ്ങളില്‍ സഞ്ജു, ഇന്ത്യയെ കരകയറ്റുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ അത്തരമൊന്ന് അദ്ദേഹത്തിൽ നിന്നുണ്ടായില്ലെന്നും അക്മൽ പറഞ്ഞു. ക്രിക്കറ്റുമായി ബന്ധപ്പെട്ട് യൂട്യൂബ് ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൂന്ന് ടി20 മത്സരങ്ങളിൽ നിന്നായി 34 റൺസ് മാത്രമാണ് സഞ്ജുവിന് നേടാനായത്. ആദ്യ ടി20യിൽ നേടിയ 27 റൺസാണ് സഞ്ജുവിന്റെ ടോപ് സ്‌കോര്‍. രണ്ടാം ടി20യിൽ ഏഴ് റൺസ് മാത്രമാണ് സഞ്ജുവിന് നേടാനായത്. മൂന്നാം ടി20യിൽ റൺസൊന്നും എടുക്കാാനയില്ല. നേരിട്ട മൂന്നാം പന്തിൽ തന്നെ പുറത്തായി. ട്വന്റി-20 പരമ്പരയിൽ രണ്ട് പ്രാവശ്യവും ലെഗ് സിപിന്നറായ വനിന്ദു ഹസരങ്കയാണ് സഞ്ജുവിന് തലവേദന സൃഷ്ടിച്ചത്. ഹസരങ്കയുടെ പന്തിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങിയായിരുന്നു രണ്ടു പ്രാവശ്യവും സഞ്ജുവിന്റെ മടക്കം. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News