ഒമാൻ പര്യടനത്തിനുള്ള കേരള ടീം പ്രഖ്യാപിച്ചു
തിരുവനന്തപുരം: ഐ.സി.സി റാങ്കിങ്ങിൽ ഉൾപ്പെട്ട ഒമാൻ ദേശീയ ടീമുമായി നടക്കുന്ന ടി20 പരിശീന മത്സരത്തിനുള്ള കേരള ക്രിക്കറ്റ് ടീം പ്രഖ്യാപിച്ചു. സാലി വിശ്വനാഥാണ് ക്യാപ്റ്റൻ.
സെപ്തംബർ 22 മുതൽ 25 വരെ 3 മത്സരങ്ങൾ അടങ്ങുന്നതാണ് പര്യടനം. മത്സരത്തിന് മുന്നോടിയായിട്ടുള്ള ക്യാമ്പ് ഈ മാസം 16 മുതൽ 19 വരെ തൊടുപുഴ കെസിഎ സ്റ്റേഡിയത്തിൽ വച്ച് നടക്കും. സെപ്തംബർ 20 ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ടീം അംഗങ്ങൾ ഒമാനിലേക്ക് തിരിക്കും.
ടീം അംഗങ്ങൾ : സാലി വിശ്വനാഥ് , കൃഷ്ണ പ്രസാദ്, വിഷ്ണു വിനോദ്, അജ്നാസ് എം, വിനൂപ് എസ് മനോഹരൻ, അഖിൽ സ്കറിയ, സിബിൻ പി. ഗിരീഷ്, അൻഫൽ പി.എം, കൃഷ്ണ ദേവൻ ആർ.ജെ, ജെറിൻ പി.എസ്, രാഹുൽ ചന്ദ്രൻ, സിജോമോൻ ജോസഫ്, മുഹമ്മദ് ആഷിക്, ആസിഫ് കെ.എം, അബ്ദുൾ ബാസിത് പി.എ, അർജുൻ എ.കെ, അജയഘോഷ് എൻ.എസ്. കോച്ച് - അഭിഷേക് മോഹൻ, മാനേജർ - അജിത്കുമാർ