ക്യാച്ച് കൊണ്ട് ആറാട്ട് ; വിജയ് ഹസാരെ ട്രോഫിയിൽ റെക്കോർഡിട്ട് വിഘ്നേഷ് പുത്തൂർ

Update: 2025-12-25 07:40 GMT
Editor : Harikrishnan S | By : Sports Desk

അഹമദാബാദ് : ലിസ്റ്റ് എ ക്രിക്കറ്റിലെ അരങ്ങേറ്റ മത്സരത്തിൽ അപൂർവ നേട്ടവുമായി മലയാളി സ്പിന്നർ വിഘ്നേഷ് പുത്തൂർ. വിജയ് ഹസാരെ ട്രോഫിയിൽ ത്രിപുരക്കെതിരായ മത്സരത്തിൽ 6 പേരെ ക്യാച്ചിലൂടെ പുറത്താക്കിയ താരം, ഒരു ക്രിക്കറ്റ് മത്സരത്തിൽ ഏറ്റവും കൂടുതൽ ആളുകളെ ക്യാച്ചിലൂടെ പുറത്താക്കി എന്ന റെക്കോഡാണ് സ്വന്തം പേരിൽ കുറിച്ചത്. ഒരേ മത്സരത്തിൽ 5 ക്യാച്ചുമായി 21 താരങ്ങളാണ് മുമ്പ് ഈ റെക്കോർഡ് പങ്കിട്ടിരുന്നത്.

മത്സരത്തിൽ കേരളം ഉയർത്തിയ 348 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് ചെയ്ത ത്രിപുര 203 റൺസിൽ ഓൾ ഔട്ടായി. കേരളത്തിനായി വിഷ്ണു വിനോദ് പുറത്താകാതെ 102 റൺസ് സ്‌കോർ ചെയ്തു. ക്യാപ്റ്റൻ രോഹൻ കുന്നുമ്മലിന്റെ 94 റൺസും കേരളത്തിന്റെ സ്‌കോർ ഉയർത്താൻ സഹായിച്ചു. ആറ് ഓവറിൽ അഞ്ചു വിക്കറ്റുകളുമായി ബാബാ അപരാജിത് ബൗളിങ്ങിൽ തിളങ്ങി. ത്രിപുരക്കായി 67 റൺസ് നേടിയ ശ്രീദം പോളാണ് ടോപ് സ്‌കോറർ.

Tags:    

Writer - Harikrishnan S

contributor

Editor - Harikrishnan S

contributor

By - Sports Desk

contributor

Similar News