തടയാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല, ക്യാമറ ലെന്‍സ് അടിച്ചുതകര്‍ത്ത് നിതീഷ് റാണ, വീഡിയോ

ബൌണ്ടറി ലൈനിനരികെ സിക്സര്‍ തടയാന്‍ റാഷിദ് ഖാന്‍ ശ്രമിച്ചെങ്കിലും ആ ശ്രമം വിഫലമാവുകയായിരുന്നു

Update: 2021-10-04 12:03 GMT
Editor : Roshin | By : Web Desk

ക്രിക്കറ്റ് മത്സരങ്ങളില്‍ പല തരത്തിലുള്ള കൂറ്റന്‍ സിക്സറുകള്‍ നാം കണ്ടിട്ടുണ്ട്. കാണികളുടെ ഇടയിലേക്കും സ്റ്റേഡിയത്തിന് പുറത്തേക്കുമെല്ലാം പന്ത് പറക്കുന്നത് കണ്ട് ആവേശം കൊണ്ടവരാണ് നാം. എന്നാല്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തിനിടെ കെകെആറിന്‍റെ നിതീഷ് റാണയുടെ ഷോട്ട് ചെന്നുപതിച്ചത് ക്യാമറയുടെ ലെന്‍സിലാണ്.

ബൗണ്ടറി ലൈനിന് അരികില്‍വെച്ച ക്യാമറയിലാണ് പന്ത് ചെന്നുവീണത്. പന്ത് തട്ടിയ വേഗതയില്‍ ലെന്‍സിന്‍റെ ചില്ല് ഉടന്‍ പൊട്ടിപ്പോയി. കൊല്‍ക്കത്ത ഇന്നിങ്സിലെ പതിനെട്ടാം ഓവറില്‍ ജേസണ്‍ ഹോള്‍ഡറിന്‍റെ പന്ത് ബൌണ്ടറി പറത്താനുള്ള റാണയുടെ ശ്രമമാണ് ക്യാമറക്ക് മുന്നില്‍ പതിച്ചത്. ബൌണ്ടറി ലൈനിനരികെ പന്ത് തടയാന്‍ റാഷിദ് ഖാന്‍ ശ്രമിച്ചെങ്കിലും ആ ശ്രമം വിഫലമാവുകയായിരുന്നു.

Advertising
Advertising

മത്സരത്തില്‍ വിജയിച്ച കൊല്‍ക്കത്ത പ്ലേ ഓഫ് സാധ്യത സജീവമാക്കി. 57 റണ്‍സ് നേടിയ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്ഡറെ പ്രകടനമാണ് കൊല്‍ക്കത്തയുടെ വിജയത്തില്‍ നിര്‍ണായകമായത്. 25 റണ്‍സുമായി നിധീഷ് റാണയും 12 പന്തില്‍ 18 റണ്‍സെടുത്ത് ദിനേശ് കാര്‍ത്തികും പിന്തുണ നല്‍കി.

Tags:    

Writer - Roshin

contributor

Editor - Roshin

contributor

By - Web Desk

contributor

Similar News