'എനിക്കൊരു പ്രഖ്യാപനം നടത്താനുണ്ട്'; സസ്‌പെൻസ് നിലനിർത്തി രാഹുലിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറി

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നു വിരമിക്കാനൊരുങ്ങുകയാണെന്ന തരത്തിലും വാർത്തകൾ പ്രചരിച്ചു

Update: 2024-08-23 09:48 GMT
Editor : Sharafudheen TK | By : Sports Desk

ന്യൂഡൽഹി: സമീപകാലത്തായി ഇന്ത്യൻ താരം കെ.എൽ രാഹുലിന് അത്ര മികച്ച സമയമല്ല. കഴിഞ്ഞ ടി20 ലോകകപ്പ് ടീമിൽ നിന്ന് തഴയപ്പെട്ടതിന് പിന്നാലെ ശ്രീലക്കക്കെതിരായ അവസാന ഏകദിന മത്സരത്തിൽ നിന്നും മാറ്റിനിർത്തി. വൺഡേയിൽ മികച്ച ട്രാക്ക് റെക്കോർഡുള്ള 4-5 പൊസിഷനുകളിൽ കളിക്കാൻ അവസരം ലഭിച്ചില്ല. ആറാം നമ്പറിൽ ഇറങ്ങിയ താരം 31 റൺസാണ് നേടിയത്. രണ്ടാമത്തെ മാച്ചിൽ പൂജ്യത്തിനും മടങ്ങി. ഗൗതം ഗംഭീർ യുഗത്തിൽ ഋഷഭ് പന്തിനായിരിക്കും പരിഗണനയെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുന്നതിനിടെ സമൂഹ മാധ്യമങ്ങളിൽ സസ്‌പെൻസ് നിലനിർത്തി രംഗത്തെത്തിയിരിക്കുകയാണ് 32 കാരൻ.

Advertising
Advertising

അഭ്യൂഹമുയർത്തുന്ന താരത്തിന്റെ ഇൻസ്റ്റഗ്രാം സ്‌റ്റോറി ഇങ്ങനെയായിരുന്നു. ''എനിക്ക് ഒരു പ്രഖ്യാപനം നടത്താനുണ്ട്. തുടരുക''- സംഭവം എന്താണെന്ന ചർച്ച ഇതോടെ ശക്തമായി. സമൂഹ മാധ്യമങ്ങളിലടക്കം അഭ്യൂഹങ്ങൾക്കും കാരണമായി. ക്രിക്കറ്റിൽ നിന്ന് വിരമിക്കാനുള്ള തീരുമാനമാണെന്ന തരത്തിലും പ്രചരണണുണ്ടായി. തൊട്ടുപിന്നാലെ മറ്റൊരു ഇൻസ്റ്റ സ്‌ക്രീൻ ഷോട്ടുകൂടി പ്രചരിച്ചു. പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതായിരുന്നു ഇതിന്റെ ഉള്ളടക്കം. എന്നാൽ ഇത് വ്യാജമാണെന്ന് വ്യക്തമായി.

അടുത്തിടെ പ്രഖ്യാപിച്ച ദുലീപ് ട്രോഫിക്കുള്ള ടീമിൽ കെ.എൽ രാഹുലിനെ ഉൾപ്പെടുത്തിയിരുന്നു. വരുന്ന ബംഗ്ലാദേശ് പര്യടനത്തിലേക്കുള്ള ടീമിനെ പ്രഖ്യാപിക്കുക ഈ മത്സരങ്ങളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്ന് സെലക്ഷൻ കമ്മിറ്റി നേരത്തെ വ്യക്തമാക്കുകയും ചെയ്തിരുന്നു. ദുലീപ് ട്രോഫിക്കായി തയാറെടുക്കുന്ന രാഹുലിന്റെ വീഡിയോയും ഇതിനിടെ പ്രചരിച്ചു.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News