'കിംഗ് ഈസ് ബാക്ക്'; 2021 ൽ ഏറ്റവുമധികം ലൈക്ക് നേടിയത് മഹേന്ദ്ര സിങ് ധോണിയെക്കുറിച്ചുള്ള കോഹ്ലിയുടെ ട്വീറ്റ്

2021 ൽ കായികരംഗത്ത് ട്വിറ്ററിൽ ഏറ്റവുമധികം ആളുകൾ സംസാരിച്ചത് ഒരിന്ത്യന്‍ ക്രിക്കറ്റ് താരത്തെക്കുറിച്ച്

Update: 2021-12-14 11:08 GMT

2021 ൽ കായികരംഗത്ത് ഏറ്റവുമധികം ലൈക്ക് നേടിയതും റീ ട്വീറ്റ് ചെയ്യപ്പെട്ടതും മഹേന്ദ്ര സിങ് ധോണിയെ അഭിനന്ദിച്ചു കൊണ്ടുള്ള വിരാട് കോഹ്ലിയുടെ ട്വീറ്റ്.  ഐ.പി.എൽ സെമിഫൈനലിൽ ഡെൽഹി ക്യാപ്പിറ്റൽസിനെതിരെ ധോണി നടത്തിയ തകർപ്പൻ പ്രകടനത്തെയാണ് വിരാട് കോഹ്ലി വാനോളം പുകഴ്ത്തിയത്. അവസാന ഓവറിൽ ധോണി നടത്തിയ വെടിക്കെട്ട് പ്രകടനമാണ് ചെന്നൈയെ ഫൈനലിലെത്തിച്ചത്. 'കിംഗ് ഇസ് ബാക്ക്, ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഫിനിഷർ. ഞാൻ ആവേശത്തിൽ ഇരുന്ന കസേരയിൽ നിന്ന് എഴുന്നേറ്റ് തുള്ളിച്ചാടുകയാണ്'.കോഹ്ലി കുറിച്ചു.

Advertising
Advertising

മഹേന്ദ്രസിങ് ധോണിയെ മെൻഷൻ ചെയ്താണ് കോഹ്ലി ട്വീറ്റ് ചെയ്തത്. ജനുവരി ഒന്നിനും നവംബർ 15 നുമിടയിലെ കണക്കുകൾ പ്രകാരമാണ് ഏറ്റവുമധികം ലൈക്ക് ചെയ്യപ്പെട്ടതും റീ ട്വീറ്റ് ചെയ്യപ്പെട്ടതുമായ ട്വീറ്റായി കോഹ്ലിയുടെ ട്വീറ്റിനെ തെരഞ്ഞെടുത്തത്.

2021 ൽ കായിക രംഗത്ത് ഇന്ത്യയിൽ ഏറ്റവുമധികം ട്വീറ്റ് ചെയ്യപ്പെട്ടത് ടോക്യോ ഒളിംബിക്‌സിനെക്കുറിച്ചാണ്. ഐ.പി.എൽ രണ്ടാം സ്ഥാനത്തും ടി.20 ലോകകപ്പ് മൂന്നാം സ്ഥാനത്തുമാണ്. പാരാലിംപിക്‌സും യൂറോ കപ്പും ഏറ്റവുമധികം ട്വീറ്റ് ചെയ്യപ്പെട്ട കായിക മാമാങ്കങ്ങളുടെ കൂട്ടത്തിൽ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ ഇടംപിടിച്ചു.

2021 ൽ കായികരംഗത്ത് ട്വിറ്ററിൽ ഏറ്റവുമധികം ആളുകൾ സംസാരിച്ചത് വിരാട് കോഹ്ലിയെക്കുറിച്ചാണ്. രണ്ടാം സ്ഥാനത്ത് മഹേന്ദ്ര സിങ് ധോണിയാണെങ്കിൽ മൂന്നാം സ്ഥാനത്ത് സച്ചിൻ തെണ്ടുൾക്കറാണ്.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Sports Desk

contributor

Similar News