ക്രുണാൽ പാണ്ഡ്യക്ക് കോവിഡ്: ഇന്ത്യ-ശ്രീലങ്ക രണ്ടാം ടി20 മാറ്റി

ഇന്ത്യൻ താരം ക്രുണാൽ പാണ്ഡ്യക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇന്ത്യ-ശ്രീലങ്കാ രണ്ടാം ടി20 മാറ്റി. ഇന്നായിരുന്നു മത്സരം നടക്കേണ്ടിയിരുന്നത്

Update: 2021-07-27 12:24 GMT

ഇന്ത്യൻ താരം ക്രുണാൽ പാണ്ഡ്യക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇന്ത്യ-ശ്രീലങ്കാ രണ്ടാം ടി20 മാറ്റി. ഇന്നായിരുന്നു മത്സരം നടക്കേണ്ടിയിരുന്നത്. മത്സരത്തിന് മുമ്പെ നടത്തിയ ആന്റിജൻ ടെസ്റ്റിലാണ് പാണ്ഡ്യക്ക് പോസിറ്റീവായത്. എട്ടോളം കളിക്കാർ പാണ്ഡ്യയുമായി നേരിട്ട് സമ്പർക്കപട്ടികയിലുണ്ടെന്നാണ് ബി.സി.സി.ഐ വ്യക്തമാക്കുന്നത്.

എന്നാൽ ഇവർ ആരെല്ലാം ആണെന്ന് പറയുന്നില്ല. അതേസമയം ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ മറ്റു ടീം അംഗങ്ങളെ ആർടി-പിസിആർ ടെസ്റ്റിന് ഇന്നു തന്നെ വിധേയമാക്കും. മൂന്ന് ടി20 മത്സരങ്ങളാണ് ഇന്ത്യക്കും ശ്രീലങ്കയ്ക്കും കളിക്കാനുള്ളത്. ഇതിൽ ആദ്യ മത്സരം മാത്രമാണ് കഴിഞ്ഞത്. ഇന്നും നാളെയുമായിട്ടായിരുന്നു ബാക്കി ടി20 മത്സരങ്ങൾ. ആർടി-പിസിആർ ടെസ്റ്റിന്റെ റിസൾട്ട് അനുസരിച്ചായിരിക്കും ഇനി ടീം അംഗങ്ങളെ നിശ്ചയിക്കുക. 

Advertising
Advertising

നേരത്തെ ഇംഗ്ലണ്ട്-പാകിസ്താൻ പരമ്പരക്കിടെ ഇംഗ്ലണ്ട് ടീം അംഗത്തിന് കോവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ ടീം ഒന്നടങ്കം ക്വാറന്റീനിൽ പ്രവേശിച്ചിരുന്നു. പുതിയ ടീമിനെയായിരുന്നു പാകിസ്താനെതിരെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് ഇറക്കിയിരുന്നത്. അതേസമയം ഇംഗ്ലണ്ടിലുള്ള ഇന്ത്യയുടെ എ ടീമും കോവിഡ് ഭീഷണിയിലായിരുന്നു.

വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ റിഷബ് പന്തിനായിരുന്നു കോവിഡ് സ്ഥിരീകരിച്ചിരുന്നത്. മത്സരത്തിന് ആഴ്ചകളുണ്ടായിരുന്നതിനാൽ ടീമിനെ അത് ബാധിച്ചില്ല. റിഷബ് പന്ത് ഇപ്പോൾ കോവിഡ് മുക്തനായിട്ടുണ്ട്.

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News