രഞ്ജി ട്രോഫി; കേരളത്തിനെതിരെ മഹാരാഷ്ട്രക്ക് ബാറ്റിംഗ് തകർച്ച; നിധീഷിന് നാല് വിക്കറ്റ്
തിരുവനന്തപുരം: രഞ്ജി ട്രോഫി എലീറ്റ് ഗ്രൂപ്പ് ബിയിലെ കേരളത്തിനെതിരെ തുടക്കത്തിൽ തകർച്ച നേരിട്ട മഹാരാഷ്ട്ര പിന്നീട് തിരിച്ചു വരവ് നടത്തി. ലഞ്ചിന് ശേഷമാണ് വെളിച്ചം കുറവ് മൂലം മത്സരം തടസ്സപ്പെട്ടത്. ഋതുരാജ് ഗെയ്ക്‌വാദിന്റെയും ജലജ് സക്സേനയുടെയും ബാറ്റിംഗ് മികവിലാണ് മഹാരാഷ്ട്ര തിരിച്ചു വരവ് നടത്തിയത്. കേരളത്തിനായി നിധീഷ് നാല് വിക്കറ്റും നെടുംകുഴി ബേസിൽ രണ്ടു വിക്കറ്റും പിഴുതു. ആദ്യ ദിനം അവസാനിക്കുമ്പോൾ ഏഴു വിക്കറ്റ് നഷ്ടത്തിൽ 179 റൺസ് എന്ന നിലയിലാണ് മഹാരാഷ്ട്ര. ക്രീസിൽ വിക്കി ഓസ്വാളും രാമകൃഷ്ണ ഘോഷമാണുള്ളത്.
തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ ടോസ് നഷ്ടപെട്ട് ബാറ്റിംഗ് തുടങ്ങിയ മഹാരാഷ്ട്രക്ക് വൻ തകർച്ചയാണ് നേരിട്ടത്. സ്കോർബോർഡിൽ ഒരു റൺ പോലും കൂട്ടിച്ചേർക്കുന്നതിനു മുമ്പ് തന്നെ മൂന്നു വിക്കറ്റുകൾ നഷ്ടമായിരുന്നു. ആദ്യ നാല് ബാറ്റ്സ്മാൻമാർ മടങ്ങിയത് റൺ നേടാനാകാതെ. മത്സരം എട്ടാം ഓവറിലേക്ക് കടക്കുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ അഞ്ചു റൺസ് എന്ന നിലയിലായിരുന്നു. പിന്നാലെ വന്ന ഋതുരാജ് ഗെയ്ക്‌വാദും ജലജ് സക്സേനയും ചേർന്നാണ് മഹാരഷ്ട്രക്ക് പ്രതീക്ഷ നൽകിയത്. നിധീഷാണ് പൃഥ്വി ഷായെ പുറത്താക്കി മഹരാഷ്ട്രയുടെ ആദ്യ വിക്കറ്റ് വീഴ്ത്തിയത്. പിന്നാലെ നെടുംകുഴി ബേസിലും ചേർന്ന് ആദ്യ നാല് വിക്കറ്റുകൾ പിഴുതത്. പത്താം ഓവറിൽ നിധീഷ് നവാലയെ പുറത്താകുമ്പോൾ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 18 റൺസ് എന്ന നിലയിലായിരുന്നു. തുടർന്ന് ഗെയ്ക്‌വാദും സക്സേനയും ചേർന്ന് 122 റൺസിന്റെ കൂട്ട് കേട്ട് പടുത്തുയർത്തി. 49ാം ഓവറിൽ സക്സേനയുടെ വിക്കറ്റ് നിധീഷ് വീഴ്ത്തുമ്പോൾ 140 റൺസിൽ എത്തിയിരുന്നു. ഗെയ്‌വാദും പിന്നാലെ വന്ന ഓസ്വാളും ചേർന്ന് ബാറ്റ് ചെയ്യവെയാണ് വെളിച്ചം കുറഞ്ഞത് മൂലം മത്സരം നിർത്തി വെച്ചത്. മത്സരം പുനാരംഭച്ചയുടൻ തന്നെ ഗെയ്ക്‌വാദിനെ പുറത്താക്കി ഏദൻ ആപ്പിൾ ടോം മഹർഷ്‌ട്രയുടെ ഏഴാം വിക്കറ്റും വീഴ്ത്തി.