പരിക്ക് മാറി തിരിച്ചെത്തി; ഗ്ലെൻ മാക്‌സ്‌വെലിന് വീണ്ടും പരിക്കേറ്റു

ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലൂടെ ടീമിലേക്ക് മടങ്ങിവരാനിരിക്കുകയായിരുന്നു മാക്‌സ്‌വെൽ

Update: 2023-02-21 13:17 GMT
ഗ്ലെന്‍ മാക്‌സ്‌വെൽ

മെൽബൺ: ഇന്ത്യക്കെതിരെ ഏകദിന പരമ്പരക്ക് തയ്യാറെടുക്കുന്ന ഗ്ലെൻമാക്‌സ്‌വെൽ വീണ്ടും പരിക്കിന്റെ പിടിയിൽ. ഏറെക്കാലം പരിക്കേറ്റ് പുറത്തായ താരം മടങ്ങിവരവിനൊരുങ്ങുകയായിരുന്നു. പരിക്കിൽ നിന്ന് മുക്തനായി വിക്ടോറിയക്ക് വേണ്ടിയുള്ള മത്സരത്തിലാണ് ഗ്ലെൻമാക്‌സ്‌വെലിന് വീണ്ടും പരിക്കേറ്റത്. 

സ്ലിപ്പിൽ ഫീൽഡ് ചെയ്യുന്നതിനിടെയാണ് മാക്‌സ്‌വെലിന് പരിക്കേൽക്കുന്നത്. ക്യാച്ച് എടുക്കാനുള്ള ശ്രമത്തിനിടെ പന്ത് കൈയില്‍ കൊള്ളുകയായിരുന്നു. കൈത്തണ്ടക്ക് പരിക്കേറ്റ താരം ഗ്രൗണ്ടിൽ നിന്നും മടങ്ങി. പരിശോധനയിൽ ഒടിവില്ലെന്ന് കണ്ടെത്തിയെങ്കിലും രണ്ടാം ഇന്നിംഗ്സിൽ ബാറ്റ് ചെയ്യാനാകുമോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നും ക്രിക്കറ്റ് വിക്ടോറിയ വക്താവ് അറിയിച്ചു. 

Advertising
Advertising

അതേസമയം വിക്ടോറിയക്ക് വേണ്ടിയുള്ള ആദ്യ ഇന്നിങ്സില്‍ വെറും അഞ്ച് റണ്‍സ് മാത്രമാണ് മാക്‌സ്‌വെലിന് നേടാനായത്. കഴിഞ്ഞ വർഷം ഒരു ജന്മദിന പാർട്ടിക്കായി മെൽബണിൽ എത്തിയപ്പോഴാണ് അപകടത്തിൽ പെട്ട് മാക്‌സ്‌വെല്ലിൻ്റെ കാലിന് പരിക്കേല്‍ക്കുന്നത്. തുടര്‍ന്നാണ് ഏറെകാലം ടീമിന് പുറത്തായത്.  ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ നിന്നും ബിഗ് ബാഷ് ലീഗിൽ നിന്നും താരത്തിന് പിന്മാറേണ്ടി വന്നു. ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിക്കുള്ള ടെസ്റ്റ് പരമ്പരയിലും അദ്ദേഹത്തിന് സ്ഥാനം നഷ്ടമായി.

ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലൂടെ ടീമിലേക്ക് മടങ്ങിവരാനിരിക്കുകയായിരുന്നു താരം. അതേസമയം പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. താരം നെറ്റ്സില്‍ പ്രാക്ടീസ് ചെയ്യുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News