'കപ്പ് ചെന്നൈക്ക്, ജഡേജ മാൻ ഓഫ് ദ മാച്ച്...' ഫൈനലിന് മുമ്പ് തന്നെ വിജയിയെ പ്രവചിച്ച് മൈക്കല്‍ വോണ്‍

'സീസണില്‍ തകര്‍പ്പന്‍ ഫോമില്‍ ഓള്‍റൌണ്ട് പ്രകടനം നടത്തുന്ന ജഡേജ മാന്‍ ഓഫ് ദ മാച്ചാകും...'

Update: 2021-10-15 12:31 GMT

ഐ.പി.എല്‍ കലാശപ്പോരാട്ടത്തിന് ടോസ് വീഴാന്‍ മണിക്കൂറുകള്‍ മാത്രമാണ് ബാക്കി... ലോകത്തെ ക്രിക്കറ്റ് ആരാധകരെല്ലാം ഇരുചേരികളിലായി തിരിയുമ്പോള്‍ പ്രവചനങ്ങളുടെ പൊടിപൂരമാണ് പുറത്തുനടക്കുന്നത്. ഫൈനലിലെ വിജയികളെ കളിക്ക് മുമ്പ് തന്നെ പ്രഖ്യാപിച്ച് മുന്‍ താരങ്ങളും എത്തിയിട്ടുണ്ട്.

മുന്‍ ഇംഗ്ലണ്ട് നായകനും കമന്‍റേറ്ററുമായ മൈക്കല്‍ വോണ്‍ തന്നെയാണ് പ്രവചന സിംഹങ്ങളുടെ കൂട്ടത്തിലെ പ്രമുഖന്‍. ചെന്നൈ സൂപ്പര്‍കിങ്സും മുംബൈ ഇന്ത്യന്‍സും തമ്മില്‍ നടക്കുന്ന ഫൈനലില്‍ വോണിന്‍റെ പ്രവചനപ്രകാരം ധോണിയുടെ ചെന്നൈ കിരീടമുയര്‍ത്തും. സീസണില്‍ തകര്‍പ്പന്‍ ഫോമില്‍ ഓള്‍റൌണ്ട് പ്രകടനം നടത്തുന്ന ജഡേജ മാന്‍ ഓഫ് ദ മാച്ചാകും.

Advertising
Advertising


ഇതിന് മുമ്പ് 2012 ലാണ് ഇരുടീമുകളും ഐ.പി.എല്‍ ഫൈനലില്‍ നേര്‍ക്കുനേര്‍ വന്നത്. അന്ന് ചെന്നൈയെ തകര്‍ത്ത് കൊല്‍ക്കത്ത കിരീടത്തില്‍ മുത്തമിട്ടു. അതുകൊണ്ട് തന്നെ ചെന്നൈ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിക്ക് ഇത് മധുരപ്രതികാരത്തിനുള്ള അവസരം കൂടിയാണ്. ധോണിയുടെ നായകത്വത്തില്‍ മൂന്ന് തവണ ഐ.പി.എൽ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്‌സ് നാലാം കിരീമാണ് ലക്ഷ്യമിടുന്നത്. ഗൗതം ഗംഭീറിന്‍റെ കീഴിൽ മുമ്പ് രണ്ട് തവണ കിരീടത്തില്‍ മുത്തമിട്ട കൊൽക്കത്ത മൂന്നാം കിരീടത്തിലാണ് കണ്ണ് നട്ടിരിക്കുന്നത്.

ഐ.പി.എല്‍ ചരിത്രത്തില്‍ കൊൽക്കത്തയുടേയും ചെന്നൈയുടേയും കിരീട നേട്ടങ്ങള്‍ പരിശോധിക്കാം...

ചെന്നൈയുടെ കന്നിക്കിരീടം (2010)2010 ലാണ് ചെന്നൈ ഐ.പി.എല്ലിൽ തങ്ങളുടെ ആദ്യ കിരീടനേട്ടം ആഘോഷിക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും വലിയ രണ്ട് ഇതിഹാസ നായകര്‍ ഏറ്റുമുട്ടിയ മത്സരമായിരുന്നു അത്. സച്ചിന്‍‌ ടെണ്ടുല്‍ക്കറുടെ മുംബൈയും മഹേന്ദ്ര സിങ്ങ് ധോണിയുടെ ചെന്നൈയും നേർക്കുനേർ. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ, 35 പന്തിൽ 57 റൺസെടുത്ത സുരേഷ് റൈനയുടെ മിന്നും പ്രകടനത്തിന്‍റെ മിവിൽ 169 റൺസെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ മുബൈയെ ചെന്നൈ ബൗളർമാർ 146 റൺസിന് ചുരുട്ടിക്കെട്ടുകയായിരുന്നു. അങ്ങനെ ഐ.പി.എൽ കിരീടത്തിൽ ചെന്നൈയുടെ ആദ്യ ചുംബനം.

വീണ്ടും ചെന്നൈ (2011)

ഐ.പി.എല്ലി ന്‍റെ ചരിത്രത്തിൽ ആദ്യമായി ഒരു ടീം രണ്ട് തവണ കിരീടത്തിൽ മുത്തമിടുന്ന റെക്കോർഡ് ചെന്നൈ സ്വന്തമാക്കിയത് 2011 ലാണ്. ഫൈനലിൽ വീണ്ടും രണ്ട് ഇന്ത്യൻ നായകർ നേർക്കുനേർ. മഹിയുടെ ചെന്നൈയും കോലിയുടെ ബാംഗ്ലൂരുമാണ് ഫൈനലില്‍ ഏറ്റുമുട്ടിയത്. ആദ്യ ബാറ്റ് ചെയ്ത ചെന്നൈ, 95 റൺസെടുത്ത മുരളി വിജയിയുടെ വെടിക്കെട്ട് പ്രകടനത്തിന്‍റെ മികവിൽ 205 എന്ന കൂറ്റൻ സ്‌കോർ പടുത്തുയർത്തി. മറുപടി ബാറ്റിംഗിൽ ബാംഗ്ലൂരിന് 147 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ.

കൊൽക്കത്തയുടെ ആദ്യ കിരീടം (2012)

2012 ഐ.പി.എല്ലി ന്‍റെ കലാശപ്പോരാട്ടത്തിൽ കൊൽക്കത്തയുംചെന്നൈയും ആദ്യമായി നേർക്കുനേർ. ഹാട്രിക്ക് കിരീട നേട്ടവും മോഹിച്ച് വന്ന ചെന്നൈയുടെ മോഹങ്ങളെ കൊൽക്കത്ത ഫൈനലിൽ തകർത്തു കളഞ്ഞു. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 190 റൺസിന്‍റെ കൂറ്റൻ വിജയലക്ഷ്യമാണ് കൊൽക്കത്തക്ക് മുന്നിൽ ഉയർത്തിയത്. എന്നാൽ 89 റൺസെടുത്ത മൻവീന്ദർ ബിസ്ലയുടെ തകർപ്പൻ പ്രകടനത്തിന്‍റെ മികവിൽ ചെന്നൈ ഉയർത്തിയ കൂറ്റൻ സ്‌കോർ രണ്ട് പന്ത് ബാക്കിനിൽക്കേ മറി കടന്ന് കൊല്‍ക്കത്ത വിജയത്തിലെത്തി. ഐ.പി.എൽ കിരീടത്തിൽ കൊൽക്കത്തയുടെ ആദ്യ ചുംബനം.

ഐ.പി.എല്‍ കിരീടത്തില്‍ കൊൽക്കത്തയുടെ രണ്ടാം ചുംബനം (2014)

കലാശപ്പോരാട്ടങ്ങളിൽ കൂറ്റൻ സ്‌കോർ പിന്തുടർന്ന് ജയിക്കുന്ന പതിവ് കൊൽക്കത്ത തെറ്റിച്ചില്ല. 2014 ഐ.പി.എൽ ഫൈനലിൽ പഞ്ചാബും കൊൽക്കത്തയുമാണ് ഏറ്റുമുട്ടിയത്. 200 റൺസിന്‍റെ കൂറ്റൻ വിജയലക്ഷ്യമാണ് പഞ്ചാബ് കൊല്‍ക്കത്തക്ക് മുമ്പിൽ ഉയർത്തിയത്. 94 റൺസെടുത്ത മനീഷ് പാണ്ഡേയുടെ ബാറ്റിംഗ് മികവിൽ മൂന്ന് പന്തും മൂന്ന് വിക്കറ്റും ശേഷിക്കേ കൊൽക്കത്ത വിജയതീരമണഞ്ഞു. ഐ.പി.എല്ലിൽ കൊൽക്കത്തയുടെ രണ്ടാം കിരീട നേട്ടം.ചെന്നൈക്ക് മൂന്നാം കിരീടം (2018)ഐ.പി.എൽ ചരിത്രത്തിൽ മൂന്നാം കിരീട നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ ടീമായി ചെന്നൈ മാറിയത് 2018 ലാണ്. ഫൈനലിൽ സൺറൈസേഴ്‌സ് ഹൈദരാബാദായിരുന്നു ചെന്നൈയുടെ എതിരാളികൾ. ഹൈദരാബാദ് ഉയർത്തിയ 179 റൺസ് വിജയലക്ഷ്യം 57 പന്തിൽ 117 റൺസെടുത്ത ഷെയ്ൻ വാട്‌സന്‍റെ തകർപ്പൻ ഇന്നിംഗ്‌സിന്‍റെ മികവിൽ എട്ട് വിക്കറ്റും ഒമ്പത് പന്തും ശേഷിക്കേ ചെന്നൈ മറികടന്നു. ഐ.പി.എല്ലിൽ ചെന്നൈയുടെ ഹാട്രിക്ക് മുത്തം

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News